ഇരുന്നു പഠിക്കാൻ കസേര പോലുമില്ല, പക്ഷേ അബൂബക്കർ നേടി നീറ്റിൽ ഉന്നത റാങ്ക്

kozhikode-aboobacker.jpg.image.845.440
SHARE

ഇരുന്നു പഠിക്കാൻ മേശയും കസേരയുമില്ലാതെ പുറം വേദനിച്ചപ്പോഴും തളരാതെ പഠിച്ച് അബൂബക്കർ സിദ്ദിഖ് നീറ്റ് പരീക്ഷയിൽ നേടിയ ഉന്നത റാങ്കിനു തിളക്കമേറെ. മടവൂർ 13–ാം വാർഡിലെ മേലാഞ്ഞിക്കോത്ത് ഇല്യാസിന്റെയും റഹ്മത്തിന്റെയും മകനായ ഈ മിടുക്കന് ഒബിസി വിഭാഗത്തിൽ 1208 ആണു റാങ്ക്. ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിലാണ് എസ്എസ്എൽസിയും പ്ലസ്ടുവും പഠിച്ചത്.

മാനസിക വെല്ലുവിളി നേരിടുന്ന പിതാവിനു കാര്യമായ ജോലികൾക്കൊന്നും പോകാൻ കഴിയാത്തതിനാൽ ഉമ്മയും അബൂബക്കർ സിദ്ദിഖും സഹോദരനും സഹോദരിയും ചേർന്നു കോഴികളെ വളർത്തിയാണു വരുമാനം കണ്ടെത്തുന്നത്. മൺകട്ടകൾ കൊണ്ടു നിർമിച്ച വീട് ബലക്ഷയം മൂലം നിലംപൊത്താറായി.

മേൽക്കൂരയിലെ ഓടുകൾ തകർന്നതിനാൽ ടാർപോളിൻ വലിച്ചു കെട്ടിയിരിക്കുകയാണ്. ഓരോ പരീക്ഷയിലും ഉന്നത വിജയം നേടുമ്പോൾ ലഭിക്കുന്ന ഉപഹാരങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ പെട്ടിയിലാക്കി വച്ചിരിക്കുന്നു. നീറ്റ് പരീക്ഷയുടെ തലേന്നും വീട് ചോർന്നൊലിക്കുകയായിരുന്നു. സ്വിച്ചുകൾക്കുള്ളിൽ വെള്ളം കയറിയതിനാൽ വിളക്കിന്റെ വെട്ടത്തിലായിരുന്നു പഠനം. പഠനവും എൻട്രൻസ് പരിശീലനവും പൂർത്തിയാക്കാൻ ഒട്ടേറെപ്പേർ സഹായിച്ചു.

സാഹചര്യങ്ങളറിഞ്ഞ് യാത്ര സൗജന്യമാക്കിക്കൊടുത്തു ബസ് ജീവനക്കാർ വരെ പിന്തുണച്ചു. പിതാവിനു മരുന്നും ചികിത്സയും ലഭ്യമാക്കാനും പലരും സഹായിക്കുന്നുണ്ട്. മടവൂർ പഞ്ചായത്തിൽ വീടിനായി പലതവണ അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ലെന്നു കുടുംബാംഗങ്ങൾ പറയുന്നു. മക്കൾക്ക് ഇരുന്നു പഠിക്കാൻ സൗകര്യമുള്ള ഒരു വീടാണ് ഇപ്പോൾ റഹ്മത്തിന്റെ സ്വപ്നം

MORE IN KERALA
SHOW MORE
Loading...
Loading...