വിറ്റത് 2,000 പൊതികൾ; സജ്നയ്ക്കായി യൂത്ത് കോൺഗ്രസിന്റെ ബിരിയാണി ഫെസ്റ്റ് പരമ്പര

sajna-youth-congress-biriyani
SHARE

സമൂഹമാധ്യമങ്ങളിൽ കണ്ണീരോടെ എത്തി ജീവിതപ്രതിസന്ധി പങ്കുവച്ച സജ്നയ്ക്ക് വൻ പിന്തുണയാണ് കേരളം നൽകിയത്. ഇതിന് പിന്നാലെ സജ്നക്കായി യൂത്ത് കോൺഗ്രസ് ബിരിയാണ് ഫെസ്റ്റ് സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ബിരിയാണി ഫെസ്റ്റിവൽ വി.ഡി സതീശൻ എംഎൽഎയാണ് ഉദ്ഘാടനം ചെയ്തത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും പങ്കെടുത്തിരുന്നു. ഏകദേശം രണ്ടായിരത്തിലേറെ ബിരിയാണി പൊതികൾ ഫെസ്റ്റിൽ വിറ്റുപോയി.

‘സജ്‌നക്കൊപ്പം കേരളമുണ്ട്. യൂത്ത് കോൺഗ്രസ്സുണ്ട്. ഇന്ന് തൃപ്പുണിത്തറ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ബിരിയാണി ഫസ്റ്റിൽ രണ്ടായിരത്തിലധികം ഓർഡറുകൾ സജ്‌നക്ക് നൽകി . അടുത്ത ദിവസം പിറവം നിയോജകമണ്ഡലം ബിരിയാണി ഫെസ്റ്റ് നടത്തും .ശേഷം ഒരാഴ്ചയിൽ ഒന്നെങ്കിലും എന്ന തോതിൽ 100 മണ്ഡലം കമ്മിറ്റികൾ 100 ഓർഡറുകളെങ്കിലും നൽകും .സഹപ്രവർത്തകർക്ക് അഭിവാദ്യങ്ങൾ.’ ഷാഫി കുറിച്ചു.

ഇതിനൊപ്പം സ്വന്തമായി ഒരു വീട് എന്ന സ്വപ്നവും സജ്നയെ തേടിയെത്തുകയാണ്. ഒരു സാമൂഹ്യപ്രവർത്തകൻ പണിപൂർത്തിയായ വീട് കൈമാറും എന്ന് അറിയിച്ചതായി സജ്ന പറയുന്നു. ഇതിനൊപ്പം അക്കൗണ്ടിലേക്ക് 16,000 രൂപയും എത്തിയതായും ഇവർ ലൈവിൽ വ്യക്തമാക്കി. ബിരിയാണി കട തുടങ്ങാൻ സഹായിക്കുമെന്ന് നടൻ ജയസൂര്യ മുൻപ് വ്യക്തമാക്കിയിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...