മദ്യലഹരിയിൽ അയൽക്കാർ തമ്മിൽ തർക്കം; വയോധികൻ കൊല്ലപ്പെട്ടു

nedumkandam-murder
SHARE

ഇടുക്കി നെടുങ്കണ്ടം തണ്ണിപാറയിൽ മദ്യലഹരിയിൽ അയൽക്കാർ തമ്മിലുണ്ടായ തർക്കത്തിനിടെ വയോധികൻ കൊല്ലപ്പെട്ടു. 73-കാരനായ തണ്ണിപ്പാറ ജാനകിമന്ദിരം രാമഭദ്രൻ  ആണ് മരിച്ചത്.

ഇന്നലെ രാത്രി 8. 30 ഓടെ പ്രതിയുടെ വീട്ടിലായായിരുന്നു സംഭവം.ഒറ്റയ്ക്ക് താമസിക്കുന്ന രാമഭദ്രനും ജോർജുകുട്ടിയും ദിവസവും രാത്രികാലങ്ങളിൽ ചീട്ടു കളിക്കുകയും മദ്യപിക്കുകയും ചെയ്യുമാരുന്നു. ഇന്നലെ രാത്രിയിൽ ചീട്ടുകളിക്കിടെ മദ്യപിച്ച ശേഷം ഉണ്ടായ തർക്കത്തെ തുടർന്ന് ഇരുവരും ഏറ്റുമുട്ടി. ജോർജ് രാമഭദ്രനെ കോടാലികൊണ്ട് തലയ്ക്ക് അടിക്കുകയും ചവിട്ടി  വീഴ്ത്തുകയുമായിരുന്നു.

പരിക്കേറ്റ ജോർജ്ജുകുട്ടി ആശുപത്രിയിൽ പോകുന്നതിനായി അനുജൻ്റെ സഹായം തേടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. രാത്രി പത്ത് മണിയോടെ സ്ഥലത്തെത്തിയ കമ്പംമെട്ട് പൊലീസ് രാമഭദ്രനെ മരിച്ചു കിടക്കുന്ന നിലയിൽ  കണ്ടെത്തുകയായിരുന്നു.

വ്യാജ മദ്യം നിർമിച്ച് കഴിച്ച ശേഷമാണ് ഇവർ തർക്കത്തിൽ ഏർപ്പെട്ടത്. പ്രതിയ്‌ക്കെതിരെ കേസ് എടുത്ത് അന്വേഷണം തുടരുകയാണ്. കട്ടപ്പന ഡിവൈഎസ്പി,കമ്പംമെട്ട് സിഐ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി.

MORE IN KERALA
SHOW MORE
Loading...
Loading...