നാറാണത്തുഭ്രാന്തന്‍ പൂജനടത്തിയ മലമുകൾ; രായിരനല്ലൂര്‍ മലകയറ്റത്തിന് തുടക്കം

naranath-hill-02
SHARE

നാറാണത്ത് ഭ്രാന്തന്റെ സ്മരണകളുമായി രായിരനല്ലൂര്‍ മലകയറ്റത്തിന് ആചാരപരമായ തുടക്കമായി. പറയിപെറ്റ പന്തിരുകുലത്തിലെ പ്രധാനിയായ നാറാണത്ത് ഭ്രാന്തന് ദേവീദര്‍ശനം ലഭിച്ചത് ഈ മലമുകളില്‍ വച്ചാണെന്നാണ് വിശ്വാസം. 

മലമുകളിലേക്ക് ആയാസപ്പെട്ട് കല്ലുരുട്ടിക്കയറ്റി താഴേക്ക്  തള്ളിയിട്ട് ചിരിച്ച ഐതീഹ്യകഥയിലെ നാറാണത്ത് ഭ്രാന്തന്‍. കല്ലുരുട്ടിക്കയറ്റിയും ഉരുട്ടിവിട്ടും മലകള്‍താണ്ടിയ നാറാണത്തുഭ്രാന്തന്  ഈ രായിരനല്ലൂര്‍ മലയില്‍വച്ച് ദേവീദര്‍ശനമുണ്ടായെന്നാണ് വിശ്വാസം. ഒരു തുലാം ഒന്നിന് മലമുകളിലെ ആലില്‍ ഊഞ്ഞാലാടുന്ന ദേവിയെ ഭ്രാന്തന്‍ കണ്ടുവെന്നും അവിടെ അദ്ദേഹം പൂജതുടങ്ങിയെന്നുമാണ് പരമ്പരാഗതമായ വിശ്വാസം. നാറാണത്തുഭ്രാന്തന്‍ പൂജനടത്തിയ മലമുകളില്‍ ആമയൂര്‍ നാണാണത്തു മംഗലത്തുകാര്‍ പിന്നെ ക്ഷേത്രംപണിതു.  കുന്നിനുമുകളില്‍ ഐതീഹ്യപ്പഴമയിലെ അതികായന്റെ പ്രതിമയും സ്ഥാപിച്ചു. 

രായിരനെല്ലൂര്‍ മലയോട് ചേര്‍ന്ന് നാറാണത്തുഭ്രാന്തന്‍ തപസനുഷ്ഠിച്ചതായി പറയപ്പെടുന്ന ഭ്രാന്താചല ക്ഷേത്രത്തിലും തുലാം ഒന്നിന് മുടങ്ങാതെ ഭക്തരെത്തുന്നതാണ്.  ഇത്തവണ കോവിഡ് പശ്ചാത്തലത്തില്‍ തുലാം തുടക്കത്തിലെ മലകയറ്റത്തിന് അനുമതിയുണ്ടായിരുന്നില്ല. പരമ്പരാഗതമായ ചടങ്ങുകളില്‍ ഇത്തവണത്തെ തീര്‍ഥാടനം ഒതുങ്ങി. നിയന്ത്രണം പാലിക്കുന്നുവെന്ന് ഉറപ്പിക്കാന്‍ ഇക്കുറി പൊലീസിനെയും വിന്യസിച്ചിരുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...