മാലിന്യ തുരുത്തായി മാറി; ഒടുവിൽ പരിസ്ഥിതി സംരക്ഷണത്തില്‍ ലോകത്തിന് മാതൃക

lakshadweep
SHARE

പരിസ്ഥിതി സംരക്ഷണത്തില്‍ ലോകത്തിന് മാതൃകയായി ലക്ഷദ്വീപ്. സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായിരുന്ന ലക്ഷദ്വീപ്  മാലിന്യ തുരുത്തായി മാറി നിലനില്‍പ്പുതന്നെ ഭീഷണിയായപ്പോഴാണ്  സ്വന്തം മണ്ണിന്റെ പെരുമയും പരിസ്ഥിതിയും സംരക്ഷിക്കാന്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ മുന്നിട്ടിറങ്ങിയത്. 

പഞ്ചാര മണല്‍ത്തരികളും തെളിഞ്ഞവെള്ളവും സുന്ദരമായ കടല്‍തീരങ്ങളും കൊണ്ട് സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന ലക്ഷദ്വീപ്. പ്രശാന്തസുന്ദരമായൊരിടമെന്ന് ചിന്തിക്കുമ്പോള്‍ യാത്രികര്‍ ഏറ്റവുമാദ്യം തിരയുന്ന ഇടങ്ങളിലൊന്ന്. എന്നാല്‍ ആധുനികതയുടെ കുത്തൊഴുക്കില്‍ വര്‍ദ്ധിച്ച ജനപ്പെരുപ്പവും ഭരണസമിതികളുടെ പല അശാസ്ത്രീയമായ നിര്‍മ്മിതികളും അമിതമായ പ്ളാസ്റ്റിക് ഉപയോഗവും അവ അലക്ഷ്യമായി ഉപേക്ഷിക്കുന്നതുമൊക്കെ ലക്ഷദ്വീപിനെ ഇതാ ഈ കാണും വിധമാക്കി. ഈ നില തുടര്‍ന്നാല്‍ സഞ്ചാരികളെത്താതെ ദ്വീപിന്റെ അസ്ഥിത്വവും തനിമയും ചോര്‍ന്നുപോകുമെന്നു തിരിച്ചറിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാര്‍ പരിസ്ഥിതി സംരക്ഷണത്തിനായി മുന്നിട്ടിറങ്ങി.

തുടക്കത്തില്‍ ഒറ്റക്കും ചെറു സംഘങ്ങളായും ബീച്ചിന്റെ ശുചീകരണം ഏറ്റെടുത്തു. പ്ളാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് കൂട്ടിയിട്ടപ്പോള്‍ കണ്ട കാഴ്‍ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. 

മാലിന്യങ്ങള്‍ നീക്കം ചെയ്ത് കഴിഞ്ഞാണ് പ്രകൃതി സംരക്ഷണത്തിനുള്ള നടപടികള്‍ തുടങ്ങിയത്. മരങ്ങള്‍ വെച്ചുപിടിപ്പിക്കാനും അവയുടെ പരിപാലനത്തിനുമായി വിവിധ ദ്വീപുകളില്‍ നിന്നുള്ള കൂട്ടായ്മകളെ ഒരുമിപ്പിച്ച് ലീഫ് എന്ന സംഘടനയ്ക്ക് രൂപം നല്‍കി. പ്രകൃതിടെ പരിപാലിക്കേണ്ടുന്നതിന്റെ ആവശ്യകതയേപ്പറ്റി നവമാധ്യമങ്ങളിലൂടെയും വീടുതോറും കയറിച്ചെന്നും ബോധവല്‍ക്കരണം നടത്തുകയാണ് ലക്ഷദ്വീപിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍. പിറന്നാളിനും വിവാഹത്തിനും കുഞ്ഞുണ്ടായാലുമൊക്കെ ഒരു തൈ നടുക എന്നത് ദ്വീപ് നിവാസികളുടെ ഒരു ശീലമാക്കി മാറ്റാന്‍ ഈ കൂട്ടായ്മക്ക് കഴിഞ്ഞു. മുന്‍രാഷ്ട്രപതി APJ Abdul Kalamന്റെ ജന്മദിനമായ ഒക്ടോബര്‍ 15ന്  അവരൊരു പുതിയ ശുചീകരണ യഞ്ജത്തിനും തുടക്കമിട്ടു. ONE DAY 

സംഘടനകള്‍ക്കു പുറമെ വനം വകുപ്പിലെ ജീവനക്കാരും, മറ്റ് ഉദ്യോഗസ്ഥരും പൊതുജനങ്ങളുമൊക്കെ ഒറ്റ ദിവസത്തെ ഈ യഞ്ജത്തില്‍ പങ്കാളികളായി. ലക്ഷദ്വീപിന്റെ നഷ്ടസൗന്ദര്യം തിരിച്ചു പിടിക്കാന്‍ Green clean lakshadweep എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് ഒന്നായി അവര്‍ പരിശ്രമിക്കുകയാണ്.

    

MORE IN KERALA
SHOW MORE
Loading...
Loading...