സജ്ന ഷാജിക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസിന്റെ ബിരിയാണി ഫെസ്റ്റ്

Sajana-Biriyani-07
SHARE

കൊച്ചിയിലെ ട്രാന്‍സ്്ജെന്‍ഡര്‍ സജ്ന ഷാജിക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസിന്റെ ബിരിയാണി ഫെസ്റ്റ്. സജ്നാസ് കിച്ചനില്‍ തയാറാക്കിയ രണ്ടായിരം ബിരിയാണിയാണ് യൂത്ത് കോണ്‍ഗ്രസ് തൃപ്പുണിത്തുറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫെസ്റ്റിലൂടെ വിറ്റഴിച്ചത്. തെരുവോരത്ത് ബിരിയാണി കച്ചവടം നടത്തിയ സജ്നക്ക് നേരെ ഒരു സംഘം ആളുകള്‍ നടത്തിയ അക്രമത്തെ തുടര്‍ന്നുണ്ടായ സമൂഹ ഇടപെടലാണ് ഇവരുടെ ജീവിതം മാറ്റിമറിച്ചത്. 

ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളോട് പിടിച്ചുനില്‍ക്കാന്‍ സജ്നയെന്ന ട്രാന്‍സ്്ജെന്‍ഡര് യുവതി നടത്തുന്ന പോരാട്ടത്തിന്റെ വിജയകാഴ്ചയാണിത്. ഒരാഴ്ചക്കിപ്പുറം സജ്നയുടേയും കൂട്ടുകാരുടേയും ജീവിതം ഒന്നാകെ മാറി. സജ്നയുടെ ബിരിയാണി കച്ചവടം മുടക്കാനും അപഹസിച്ച് പിന്തിരിപ്പിക്കാനും ഇനിയാലും ധൈര്യപ്പെടില്ല. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും അത്രകണ്ട് പിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. അത് നല്‍കുന്ന സുരക്ഷിതത്വവും ഒപ്പം ആത്മവിശ്വാസവും ചെറുതല്ല.

യൂത്ത് കോണ്‍ഗ്രസ് തൃപ്പുണിത്തുറ നിയോജക മണ്ഡലം കമ്മിറ്റിയുടെ ബിരിയാണി ഫെസ്്റ്റിന് ലഭിച്ചതും വലിയ സ്വീകാര്യത. 1500ല്‍ അധികം കൂപ്പണുകള്‍ ഫസ്റ്റ് പ്രഖ്യാപിച്ച് രണ്ട് ദിവസം കൊണ്ട് വിറ്റുപോയി. വില്‍പനയിലൂടെ ലഭിക്കുന്ന മുഴുവന്‍ പണവും സജ്നക്ക് കൈമാറും

വഴിയോര കച്ചവടം മതിയാക്കി കൊച്ചിയില്‍ സജ്നാസ് കിച്ചന്‍ എന്ന ബ്രാന്‍ഡില്‍ പേരില്‍ സ്വന്തം ഹോട്ടല്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സജ്നയിപ്പോള്‍. 

MORE IN KERALA
SHOW MORE
Loading...
Loading...