വർഷം 11, പണിതീരാതെ ദേശീയപാത; കാരണം 'നാട്ടുകാരുടെ സമരം'

വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയുടെ നിര്‍മാണം വൈകിയതിന് കാരണം നാട്ടുകാരുടെ സമരമെന്ന് ദേശീയപാത ഉദ്യോഗസ്ഥരുടെ വിചിത്രമായ വിശദീകരണം. പതിനൊന്നു വര്‍ഷമായിട്ടും പണിതീരാത്തതിനെതിരെ നാട്ടുകാര്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഉദ്യോഗസ്ഥരുടെ അഴിമതി സിബിെഎ അന്വേഷിക്കണമെന്ന് ജനകീയസമരസമിതി ആവശ്യപ്പെട്ടു.

ദേശീയപാത അതോറിറ്റിയുടെ പാലക്കാട് ചന്ദ്രനഗറിലെ ഒാഫീസിന് മുന്നില്‍ കോവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ പ്രതിഷേധമാണിത്. മെഴുകുതിരി കത്തിച്ച് ജനകീയ സമരസമിതിയാണ് ദേശീയപാത ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതും അഴിമിതിയും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചത്. പതിനൊന്നു വര്‍ഷമായി പണിതിട്ടും തീരാത്ത മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയാണ് വിഷയം. കെപിസിസി സെക്രട്ടറി ഷാജി ജെ കോടങ്കണ്ടത്ത് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നാട്ടുകാര്‍ സമരം ചെയ്തതുകൊണ്ട് നിര്‍മാണം വൈകിയതെന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്. 

   ഹൈക്കോടതിയും മനുഷ്യാവകാശകമ്മിഷനും ജനപ്രതിനിധികളും ഇടപെട്ടിട്ടും കുതിരാന്‍ ടണലും ദേശീയപാതയുടെനിര്‍മാണവും വൈകുകയാണ്്.