നീറ്റ് പരീക്ഷയിൽ 12ാം റാങ്ക് നേടി ആയിഷ; അഭിമാനനേട്ടം

neet-rank-aysha
SHARE

കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ എസ്. ആയിഷയ്ക്കാണ് നീറ്റ് പരീക്ഷയില്‍ 12ാം റാങ്ക്. ഇത്രയും മികച്ച നേട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആയിഷ മനോരമ ന്യൂസിനോട്  പറഞ്ഞു. ഇതോടെ ഡല്‍ഹി എയിംസില്‍ ഉപരിപഠനമെന്ന ആയിഷയുടെ സ്വപ്നം യാഥാര്‍ഥ്യത്തോട് അടുക്കുകയാണ്. 

മൂന്ന് വര്‍ഷം നീണ്ട കഠിനാധ്വാനം ഫലം കണ്ടതിന്‍റെ സന്തോഷത്തിലാണ് എസ്. ആയിഷ. നീറ്റില്‍ ഇത് രണ്ടാമത്തെ ശ്രമമാണ്. ആദ്യ പരിശ്രമത്തില്‍ 15429 ആയിരുന്നു റാങ്ക്. അധ്യാപകരും മാതാപിതാക്കളും നല്‍കിയ ആത്മവിശ്വാസത്തില്‍ രണ്ടാവട്ടവും ശ്രമിച്ചു. നേട്ടം 12ാം റാങ്കായി. 

ദിവസവും 12 മുതല്‍ 15 മണിക്കൂര്‍ വരെ പഠിച്ചു. സമൂഹമാധ്യമങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനിന്നു. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു പത്താംക്ലാസ് വരെയുള്ള പഠനം. കൊയിലാണ്ടി ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടുവിന് ശേഷം സ്വകാര്യ പഠനകേന്ദ്രത്തില്‍ എന്‍ട്രന്‍സ് കോച്ചിങ്. നീറ്റില്‍ ഇനി ഒരു കൈ നോക്കാന്‍ ശ്രമിക്കുന്നവരോട് ആയിഷയ്ക്ക് പറയാനുള്ളത് ഇതാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...