സിറ്റി ഗ്യാസ് പദ്ധതി വൈകുന്നു; സംസ്ഥാന സർക്കാരിന് അതൃപ്തി

Untitled-1
SHARE

കൊച്ചിയിലെ സിറ്റി ഗ്യാസ് പദ്ധതി വൈകുന്നതിൽ സംസ്ഥാന സർക്കാരിന് അതൃപ്തി. പൈപ്പിടാൻ അനുമതി നൽകാത്ത നഗരസഭകളോട് ഇരുപതു ദിവസത്തിനകം തീരുമാനമെടുക്കാൻ ജില്ല വികസന ഓഫിസർ നിർദ്ദേശിച്ചു. 

സിറ്റി ഗ്യാസ് പദ്ധതിക്കായി റോഡ് കുഴിക്കുന്നതിലാണ് നഗരസഭകൾക്ക് എതിർപ്പ്. പുതിയതായി പണിത റോഡുകൾ പോലും പൈപ്പിടാനായി വെട്ടിപൊളിക്കുന്നുവെന്ന് പരാതി ഉയർന്നു. ഈ റോഡുകൾ പുനർനിർമ്മിക്കാൻ തയ്യാറല്ലെന്നും തദ്ദേശസ്ഥാപനങ്ങൾ നിലപാടെടുത്തു. ഒത്തു തീർപ്പ് ചർച്ചയിൽ പദ്ധതിയുടെ നടത്തിപ്പുകാരായ ഇന്ത്യൻ ഓയിൽ-  അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് റോഡുകൾ പുനർ നിർമിക്കുമെന്ന് ഉറപ്പുനൽകി. എന്നാൽ എത്ര ദിവസത്തിനകം റോഡ് പൂർവസ്ഥിതിയിലാക്കും എന്നത് കരാറിൽ വ്യക്തമാക്കാത്തതു കൊണ്ട് പല നഗരസഭകളും ധാരണാപത്രം അംഗീകരിച്ചില്ല. കുഴിയെടുത്ത് രണ്ട് ദിവസത്തിനകം താൽകാലികമായി കുഴി അടക്കുക, 30 ദിവസത്തിനകം റോഡ് പൂർവസ്ഥിതിയിലാക്കുക തുടങ്ങിയവയായിരുന്നു തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളുടെ ആവശ്യം. ഇവ നടത്തിപ്പ് കമ്പനി ഇപ്പോൾ അംഗീകരിച്ചിട്ടുണ്ട്.

തടസങ്ങൾ എല്ലാം പരിഹരിച്ച് മൂന്നാഴ്ച്ചയ്ക്കകം സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് യോഗത്തിൽ ധാരണയായി. പാചക ആവശ്യത്തിനുള്ള പ്രകൃതിവാതകവും വാഹന ഇന്ധനമായ സിഎൻജിയും ലഭ്യമാക്കുന്നതാണ് പദ്ധതി.

MORE IN KERALA
SHOW MORE
Loading...
Loading...