അമ്മയും പോയി; പണി തീരാത്ത വീട്ടിൽ ഇനി അശ്വിനും അദ്വൈതും ഒറ്റയ്ക്ക്

alp-maya.jpg.image.845.440
SHARE

മഞ്ഞപ്പിത്തം ബാധിച്ച് 2 വർഷം മുൻപ് അച്ഛൻ മരിച്ചതോടെ അശ്വിൻ രാജിനും അദ്വൈത് രാജിനും ആശ്രയം അമ്മ മായ മാത്രമായിരുന്നു. എലിപ്പനി ബാധിച്ച് കഴിഞ്ഞ ദിവസം അമ്മയും മരിച്ചു. എട്ട്, ഒന്ന് ക്ലാസുകളിൽ പഠിക്കുന്ന 2 കുട്ടികൾ, കൈനകരി പഞ്ചായത്ത് 10ാം  വാർഡിൽ പണി പൂർത്തിയാകാത്ത പാടകശേരി വീട്ടിൽ തനിച്ചായി.

സ്റ്റുഡിയോയിൽ ഫൊട്ടോഗ്രഫറായിരുന്നു കുട്ടികളുടെ അച്ഛൻ രാജുമോൻ (കുഞ്ഞുമണി). 2 വർഷം മുൻപ് രാജുമോൻ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചതോടെ കുടുംബം പുലർത്താനും കുട്ടികളെ പഠിപ്പിക്കാനും മായ തൊഴിലുറപ്പ് ജോലികൾക്കും കൃഷിപ്പണിക്കും പോയി. സ്വന്തമായി വീടില്ലാതിരുന്ന കുടുംബത്തിന് റീബിൽഡ് കേരള പദ്ധതിയിൽ വീട് നിർമാണം തുടങ്ങി. അതു പൂർത്തിയായിട്ടില്ല.

കഴിഞ്ഞ 8ന് ജോലി കഴിഞ്ഞെത്തിയതോടെയാണ് മായയ്ക്ക് അസ്വസ്ഥത തുടങ്ങിയത്. സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടിയെങ്കിലും ഭേദമായില്ല. അതോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 ദിവസം വെന്റിലേറ്ററിലായി. എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെയായിരുന്നു മരണം.

MORE IN KERALA
SHOW MORE
Loading...
Loading...