ശിവശങ്കർ ഭാര്യ ഡോക്ടറായ ആശുപത്രിയിൽ; കസ്റ്റംസിന്റെ കാറിനുള്ളിൽ നെഞ്ചുവേദന

shankar-hospital
SHARE

മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഡോക്ടറായ ഭാര്യ ജോലിചെയ്യുന്ന ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശിവശങ്കറിന്റെ ഭാര്യ ഇതേ ആശുപത്രിയിൽ നെഫ്രോളജിസ്റ്റാണ്. ഈ വിഭാഗത്തിന്റെ മേധാവിയും ഇവരാണ്. വൈകിട്ട് അഞ്ചരയോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി ശിവശങ്കരനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയത്. സ്വന്തം കാർ ഒഴിവാക്കി കസ്റ്റംസിന്റെ തന്നെ കാറിൽ കൊണ്ടുപോകാനായിരുന്നു നീക്കം. ഇതിനിടയിലാണ് ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതായി പറയുന്നത്.

തുടർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയും, പിന്നീട് ഭാര്യയുടെ നേതൃത്വത്തിൽ അതേ വാഹനത്തിൽ കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...