സിപിഐ ഓഫീസിലേക്ക് വഴിയറിയില്ല; എ.കെ.ജി സെന്‍ററിന്റെ സഹായം തേടി..!

jose-car-cpi-office
SHARE

സിപിഐയും കേരള കോണ്‍ഗ്രസും  ആശയപരമായി വ്യത്യസ്ത ധ്രുവത്തിലാണെങ്കിലും അവാസാനം ഒരു മുന്നണിയിലിരിക്കേണ്ട രാഷ്ട്രീയ സാഹചര്യത്തിലാണ് -. പാര്‍ട്ടി ഓഫീലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കാണാന്‍ ജോസ് കെ.മാണി തീരുമാനിച്ചു. 

ഗസ്റ്റ് ഹൗസില്‍ തങ്ങിയ ജോസ് കെ.മാണിക്കോ ഡ്രൈവര്‍ക്കോ പക്ഷെ എം.എന്‍.സ്മാരകത്തിലേക്കുള്ള വഴിയറിയില്ല. റോഷി അഗസ്റ്റിന്‍ എം.എല്‍.എയ്ക്കും വഴിയെപ്പറ്റി കൃത്യമായ ധാരണയില്ല. ഒടുവില്‍ അതിനും സിപിഎമ്മിന്റെ സഹായം തേടി. ഒടുവില്‍ എ.കെ.ജി സെന്‍ററില്‍ നിന്ന് കാര്‍ എത്തി. കാനവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം  ഗസ്റ്റ് ഹൗസില്‍ തിരികെ എത്തിക്കുകയും ചെയ്തു. എന്തിനാണ് എ.കെ.ജി സെന്‍ററിലെ കാര്‍ ഉപയോഗിച്ചതിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് അവസാനം ജോസ് കെ മാണി തന്നെ ഉത്തരം നല്‍കി. അവിടേക്ക് പരിചയമുള്ള ഒരാളെ കൂടെ കൂട്ടിയെന്നേ ഉള്ളൂ. വിഡിയോ കാണാം.

MORE IN KERALA
SHOW MORE
Loading...
Loading...