ദാരിദ്ര്യത്തിന്റെ തീവ്രവേദനയറിഞ്ഞ കവി; പൂതപ്പാട്ടിന്‍റെ ഉടയോന്‍: ഇടശ്ശേരിക്കവിത

edaserri
SHARE

കവിതയുടെ സൗന്ദര്യവും ഭാവുകത്വവും സാധാരണക്കാരിലേക്കെത്തിച്ച കവികളിൽ പ്രഥമ സ്ഥാനീയനായിരുന്ന ഇടശ്ശേരിയുടെ ചരമദിനമാണ് ഇന്ന്. 1964 ഒക്ടോബർ 16നാണ് സാഹിത്യമേഖലയ്ക്ക് ശക്തിയുക്തമായ ഒട്ടേറെ രചനകള്‍ സമ്മാനിച്ച് അദ്ദേഹം കഥാവശേഷനായത്. ഒാരോവിഭാഗം ജനതയ്ക്കും അദ്ദേഹം അവരുടെ സ്വന്തം കവിയായിരുന്നു. ദാരിദ്ര്യത്തിന്റെ തീവ്രവേദനയറിഞ്ഞു വളര്‍ന്ന ഇടശ്ശേരി പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പഠനം തുടരാനാവാതെ വക്കീല്‍ ഗുമസ്തനാവുകയായിരുന്നു. 

പൂതപ്പാട്ട്, പുത്തന്‍കലവും അരിവാളും, കാവിലെ പാട്ട്, ഒരുപിടി നെല്ലിക്ക, കറുത്ത ചെട്ടിച്ചികള്‍, അന്തിത്തിരി തുടങ്ങി മുന്നൂറോളം കവിതകള്‍. കൂട്ടുകൃഷി, എണ്ണിച്ചുട്ട അപ്പം,‍ ഞെടിയില്‍ പടരാത്ത മുല്ല തുടങ്ങി സാമൂഹ്യ പ്രസക്തിയുള്ള നാടകങ്ങള്‍. അന്‍പതുകളില്‍ നാട്ടിന്‍പുറത്തെ സാധാരണക്കാരന് സ്വാതന്ത്ര്യബോധം സൃഷ്ടിക്കാന്‍ ഉതകുന്നതായിരുന്നു ഇടശ്ശേരിയുടെ തൂലിക. വിഡിയോ കാണാം

MORE IN KERALA
SHOW MORE
Loading...
Loading...