ഇടവേള ബാബുവിന്‍റെ നേതൃത്വത്തില്‍ ഒടിടി പ്ലാറ്റ്ഫോം; പേരും ലോഗോയും ഇന്ന്

edavela
SHARE

നടനും താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിന്റെ നേതൃത്വത്തിൽ ഒ.ടി.ടി പ്ളാറ്റ്ഫോം വരുന്നു. മലയാള സിനിമയിലെയും മാധ്യമ രംഗത്തെയും പ്രമുഖരുടെ കൂട്ടായ്മയിലാണ് സംരംഭം. പുതുവർഷത്തിൽ പ്രേക്ഷകരിലേക്ക് എത്തുന്ന ഒ.ടി.ടിയുടെ പേരും ലോഗോയും ഇന്ന് (വെള്ളി) പുറത്തുവിടും.

ആമസോണ്, netflix തുടങ്ങി ott പ്ലാറ്ഫോമുകളിൽ മലയാള സിനിമകൾ സാന്നിധ്യം അറിയിച്ചു തുടങ്ങുന്ന ഘട്ടത്തിൽ ആണ് മലയാളത്തിന് മാത്രമായ ഒരു OTT സംരംഭം വരുന്നത്. സിനിമയും ഒറിജിനൽ സീരീസും അടക്കം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് കാലത്തിന് അനുസരിച്ച് കളംമാറ്റിച്ചവിട്ടുന്ന ഇടവേള ടീമിന്റെ ലക്ഷ്യം. ബാബു ചെയർമാനായ റോഡ്‌ ട്രിപ്പ്‌ ഇന്നോവേഷന്‍സ് എന്ന കമ്പനിയാണ് ott ഒരുക്കുന്നത്. 

കോവിഡിന്റെ ഇടവേളയിൽ ബാബു ഒരുക്കിയ പുതിയ പദ്ധതിക്ക് അമ്മയിലെ  പ്രമുഖരുടെയടക്കം പിന്തുണയുണ്ട്. നേരത്തെ ചില സംവിധായകർ സമാന നീക്കം നടത്തിയെങ്കിലും  ലക്ഷ്യത്തിൽ എത്തിയില്ല. ഇതിനിടെയാണ് താരസംഘടനയുടെ തലപ്പത്തുനിന്ന് തന്നെ പുതിയ സംരംഭത്തിന് ഹരിശ്രീ കുറിയ്ക്കുന്നത്. 

MORE IN KERALA
SHOW MORE
Loading...
Loading...