നാലു ദിവസത്തേക്ക് ശക്തമായ മഴ; തുലാവർഷം വൈകും; മുന്നറിയിപ്പ്

rain-08
SHARE

നാളെ മുതൽ സംസ്ഥാനത്ത് മഴശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദത്തെതുടര്‍ന്നാണ് കേരളത്തില്‍ വ്യാപകമായി മഴലഭിക്കുക.തുലാവര്‍ഷം വൈകുമെന്നും ഒക്ടോബര്‍ അവസാനത്തോടെയെ ആരംഭിക്കാനിടയുള്ളൂ എന്നും കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദത്തിന്‍റെ സ്വാധീനത്തില്‍ നാളെ മുതല്‍ നാല് ദിവസം കേരളത്തില്‍ വ്യാപകമായ മഴകിട്ടുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാവും കൂടുതല്‍ ശക്തമായ മഴ ലഭിക്കുക. ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെട്ട് ആന്ധ്ര , ഒഡീഷ തീരത്തേക്ക് നീങ്ങാനിടയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദം കൂടി രൂപപ്പെടാനും സാധ്യതയുണ്ട്. 

തെക്കുപടിഞ്ഞാറന്‍കാലവര്‍ഷത്തിന്‍റെ പിന്‍മാറ്റവും തുലാവര്‍ഷത്തിന്‍റെ വരവും വൈകാനാനിടയുണ്ട്. ഒക്ടോബര്‍ അവസാനത്തോടെയെ തുലാമഴ കേരളത്തില്‍ ആരംഭിക്കുകയുള്ളൂ. വടക്കുകിഴക്കന്‍ കാലവര്‍ഷക്കാലത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദങ്ങളും ചുഴലിക്കാറ്റുകളും രൂപപ്പെട്ടേക്കും.  

ഇത്തവണ അറേബ്യന്‍കടലില്‍ ചുഴലിക്കാറ്റുകളുടെ എണ്ണം കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ അഭിപ്രായം. അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപമെടുക്കുന്ന ചുഴലിക്കാറ്റുകള്‍ കേരളത്തില്‍ ശക്തമായ മഴകൊണ്ടുവരാനും ഇടയുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...