കാറിലിരുന്ന് 'തിയേറ്ററിൽ' സിനിമ കാണാം; സൗകര്യം കേരളത്തിലും

drive-in-cinema
SHARE

കോവിഡ് കാലത്ത് പലരുടെയും സങ്കടങ്ങളിലൊന്നാണ് തിയേറ്ററിൽ സിനിമ കാണാന്‍ സാധിക്കാത്തത്. എന്നാൽ സ്വന്തം വാഹനത്തിലിരുന്ന് തിയേറ്ററിൽ സിനിമ കാണാനുള്ള സൗകര്യം കൊച്ചിയിലും എത്തിയിരിക്കുകയാണ്.  ഡ്രൈവ് ഇന്‍ സിനിമാ സൗകര്യത്തിലൂടെയാണ് കേരളത്തിലെ സിനിമാ പ്രേമികളിലേക്കും ഈ സുവർണാവസരം എത്തുന്നത്. 

തുറസ്സായ സ്ഥലത്ത് കാറുകളില്‍ തന്നെയിരുന്ന് ബിഗ് സ്‌ക്രീനില്‍ സിനിമ കാണാൻ സാധിക്കുന്ന സംവിധാനമാണിത്. ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം വഴി കൃത്യമായ അകലം പാലിച്ച് വലിയ സ്‌ക്രീനിന് അഭിമുഖമായി പാര്‍ക്ക് ചെയ്ത കാറിലിരുന്ന് സിനിമ കാണാം.  സണ്‍ സെറ്റ് സിനിമാ ക്ലബ് ആണ് ഈ അവസരം ഒരുക്കുന്നത്.

കാറിന്റെ സ്പീക്കറിലൂടെ തന്നെ സിനിമയുടെ ഓഡിയോ എത്തും. ടിക്കറ്റ് ഓണ്‍ലൈനായും ബുക്ക് ചെയ്യാം. ഡല്‍ഹി, മുംബൈ, ബംഗ്ലൂരു തുടങ്ങി ഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം സണ്‍ സെറ്റ് സിനിമാ ക്ലബ് ഒരുക്കിയിരുന്നു.

കൊച്ചിയില്‍ ഒക്ടോബര്‍ നാലിനാണ് ഉദ്ഘാടന പ്രദര്‍ശനം. കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടല്‍ ആയിരിക്കും തിയേറ്റർ ആകുക. ബാഗ്ലൂര്‍ ഡെയ്‌സ് ആണ് ഉദ്ഘാടന ചിത്രം.15 പേര്‍ക്കാണ് ആദ്യ അവസരം ലഭിക്കുക. 

MORE IN KERALA
SHOW MORE
Loading...
Loading...