മലമുകളിലെ കുളങ്ങളില്‍ അലങ്കാരമത്സ്യകൃഷി; മികച്ച വരുമാനം; ആവശ്യക്കാരേറെ

Hill-Aquarium-05
SHARE

മലമുകളിലെ കുളങ്ങളില്‍ വളരുന്ന അലങ്കാര മത്സ്യങ്ങളുടെ കാഴ്ചകള്‍ കാണാം കോഴിക്കോടുനിന്ന്. കൂരാച്ചുണ്ട് കാറ്റുള്ളമലയിലെ കര്‍ഷകനായ ജോസാണ് അലങ്കാര മത്സ്യ വളര്‍ത്തല്‍ വരുമാന മാര്‍ഗമാക്കിയിരിക്കുന്നത്. 

പേരുപോല തന്നെ കാറ്റും കുത്തിയൊഴുകുന്ന അരുവികളും നിറഞ്ഞ മല. മഴക്കാലത്താണ് ജോസേട്ടന്റെ മീന്‍ വളര്‍ത്തല്‍ തകൃതിയായി നടക്കുന്നത്. കാരണം ശുദ്ധമായ അരുവിവെള്ളം കുളത്തിലെത്തും. നിലത്ത് കുഴിയെടുത്ത് ഷീറ്റ് വിരിച്ചാണ് പലനിറങ്ങളിലും ഇനത്തിലുംപെട്ട കുഞ്ഞുങ്ങളെ വളര്‍ത്തുന്നത്. ആരോഗ്യം പ്രശ്നം മൂലം റബര്‍ ടാപ്പിങ് ജോലി ഉപേക്ഷിക്കേണ്ടിവന്നതോടെയാണ് അലങ്കാര മത്സ്യകൃഷിയെന്ന ആശയം ഉദിച്ചത്.

മലമുകളില്‍ വളരുന്ന ഈ മത്സ്യങ്ങളിലേറെയും നഗരങ്ങളിലെ അക്വേറിയങ്ങളിലേക്കാണ് പോകുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...