യുവാവും ഭാര്യയും കുഞ്ഞുങ്ങളും ലോറിക്കടിയില്‍; കൂവിവിളിച്ച് നാട്ടുകാര്‍; അദ്ഭുത രക്ഷപ്പെടൽ

lorry-accident
SHARE

കുളത്തൂപ്പുഴ: ലോറിയിടിച്ചുണ്ടായ അപകടത്തിൽനിന്ന് ഒരു കുടുംബം  രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ ജനം. ഇന്നലെ രാവിലെ   10 നു കുളത്തൂപ്പുഴ പട്ടണത്തിലായിരുന്നു സംഭവം. ചരക്കുലോറിയുടെ  പിൻവശത്തെ ടയറുകൾക്കിടയിൽ കുടുങ്ങിയ ബൈക്ക് യാത്രികനും നിലത്തുവീണ ഭാര്യയും കുഞ്ഞുങ്ങളും രക്ഷപ്പെട്ടത്  ഒ‌ാട്ടോ തൊഴിലാളികളുടെയും വ്യാപാരികളുടെയും ഇടപെടലിൽ.

തമിഴ്നാട്ടിൽനിന്നു ഭാര്യയ്ക്കും 2 കുഞ്ഞുങ്ങൾക്കുമൊപ്പം എത്തിയതാണു യുവാവ്.  സെൻട്രൽ ജംക്‌ഷനിൽവച്ചു ലോറി വലതുവശത്തെ അഞ്ചൽ റോഡിലേക്കു കയറിയപ്പോഴാണ് അപകടം. ലോറി നൽകിയ സൂചന കാണാതെ ബൈക്ക് യാത്രികൻ മറികടക്കാൻ ശ്രമിച്ചു. ലോറിയിൽ തട്ടി  മറിഞ്ഞ ബൈക്കിൽനിന്നു നിലത്തുവീണ യുവതിയെയും കുഞ്ഞുങ്ങളെയും നാട്ടുകാർ വലിച്ചുമാറ്റിയെങ്കിലും യുവാവ് ടയറുകള്‍ക്കിടയിൽപ്പെട്ടു.

ഉച്ചത്തിൽ വിളിച്ചുകൂവിയും ലോറി ഡ്രൈവർക്ക് അപകടമുന്നറിയിപ്പു നൽകിയും ആളുകൾ ലോറി നിർത്തിച്ചു  യാത്രക്കാരനെ പുറത്തെടുത്തു. ഭാഗ്യത്തിന് ആർക്കും പരുക്കില്ല.  പട്ടണത്തിൽ ഗതാഗത ക്രമീകരണം നടപ്പാക്കിയെങ്കിലും വാഹന നിയന്ത്രണത്തിന് ആരുമില്ലാത്തതാണു ദുരന്തസമാനമായ സാഹചര്യമൊരുക്കിയത്. സെൻട്രൽ ജംക്‌ഷനിൽ അപകടമുന്നറിയിപ്പു നൽകി സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.  നേരത്തെ നിരീക്ഷണക്യാമറകൾ സ്ഥാപിച്ചിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...