കാണിക്കയിട്ടശേഷം കവർച്ച; കള്ളൻ സിസിടിവിയിൽ കുടുങ്ങി

അമ്പലത്തിൽ കാണിക്കയിട്ട ശേഷം ഭണ്ഡാരം കുത്തിത്തുറന്ന കള്ളൻ സിസിടിവി ക്യാമറയിൽ കുടുങ്ങി. കോട്ടയം തിരൂർക്കുന്നത്തെ മഹാഗണപതി ക്ഷേത്രത്തിലാണ് കവർച്ച നടന്നത്. വെളുപ്പിന് രണ്ട് മണിയോടെ ക്ഷേത്ര പരിസരത്ത് എത്തിയ യുവാവ് പരിസരം നിരീക്ഷിച്ച ശേഷം മുൻവശത്തെ മതിൽ ചാടിക്കടന്ന് ചുറ്റുമതിലിനുള്ളിൽ കടക്കുകയായിരുന്നു.

ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന പാര കൊണ്ട് ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തു. ഉപയോഗ ശേഷം പാര യഥാസ്ഥാനത്ത് മടക്കി വയ്ക്കുകയും ചെയ്തു. മറ്റൊരു ഭണ്ഡാരം കൂടി കവർന്ന ശേഷം അടുത്ത ഭണ്ഡാരത്തിലാണ് കാണിക്ക ഇട്ടത്.

ഒരു മണിക്കൂറോളം സമയം മോഷ്ടാവ് അമ്പലത്തിൽ ചിലവഴിച്ചു. ശേഷം വന്ന വഴിയിലൂടെ മടങ്ങി. ചെരുപ്പ്, തോർത്ത്മുണ്ട് എന്നിവ സമീപത്ത് തന്നെ ഉപേക്ഷിച്ചാണ് മോഷ്ടാവ് മടങ്ങിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.