എണ്ണിയാലൊടുങ്ങാത്ത കുഴികൾ; പൊട്ടിപ്പൊളിഞ്ഞ് കുണ്ടന്നൂര്‍–പേട്ട റോഡ്; നരകയാത്ര

kundanoor-road
SHARE

കൊച്ചിയിലെ കുണ്ടന്നൂര്‍–പേട്ട റോഡ് പുനരുദ്ധാരണം സ്തംഭിച്ചു. കൊച്ചി–മധുര ദേശീയപാതയുടെ ഭാഗമായ റോഡ് മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. കുടിവെള്ള പൈപ്പിടാന്‍ കുഴിയെടുക്കുകയും ചെയ്തതോടെ ഇതുവഴിയുള്ള യാത്ര നരകതുല്യമായി.

കോവിഡ് കാലത്തിന് മുന്‍പേ തുടങ്ങിയതാണ് ഈ ദുരിതയാത്ര. ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന കുണ്ടന്നൂര്‍ പേട്ട റോഡ് . എണ്ണിയാലൊടുങ്ങാത്ത കുഴികള്‍ കടന്ന് ഈ രണ്ടുകിലോമീറ്റര്‍‍ റോഡ് കടക്കുന്നതിനിടെ ഒരിക്കലെങ്കിലും നിങ്ങള്‍ ഇവിടത്തെ ജനപ്രതിനിധികളെക്കുറിച്ച് ഒാര്‍ക്കുമെന്ന് ഉറപ്പാണ്. 

എം.സ്വരാജിന്റെയും പി.ടി.തോമസിന്റെയും മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡില്‍‌ ഇതിനിടെ  കുണ്ടന്നൂര്‍ മുതല്‍ മരട് വരെ ടൈല്‍ വിരിച്ചുള്ള പുനരുദ്ധാരണം തുടങ്ങിയിട്ട് ആഴ്ചകളായി. എവിടെയുമെത്താത്ത ആ പണിക്കിടയില്‍ ക്ഷമയോടെ ഈ വഴി താണ്ടുന്നവര്‍ കോവിഡ‍് കാലമായതുകൊണ്ട് മാത്രമാണ് കടുത്ത പ്രതിഷേധങ്ങള്‍ക്ക് മുതിരാത്തത്  . പക്ഷെ ക്ഷമയ്ക്കും അതിരുണ്ട്. വണ്ടിപ്പണിവന്നാല്‍ കാശ് കൊടുത്ത് നന്നാക്കാം. പക്ഷെ ഈ രോഗകാലത്ത് അപകടങ്ങളിലേക്കും അതുവഴി കൂടുതല്‍ ദുരിതത്തിലേക്കും  തള്ളിവിടരുതെന്ന അപേക്ഷയാണ് ഈ വഴി പോകുന്നവര്‍ക്കെല്ലാം പങ്കുവയ്ക്കാനുള്ളത്. 

MORE IN KERALA
SHOW MORE
Loading...
Loading...