നിർത്തിയിട്ട ലോറിയിൽ കവർച്ച; അന്വേഷണം ഊർജിതമാക്കി പൊലീസ്

lorry-20
SHARE

മലപ്പുറം തിരൂരിൽ നാഷണൽ പെർമിറ്റ് ലോറിയിൽ മോഷണം. ഗുജറാത്തിൽ നിന്നും ചരക്കുമായി വന്ന കൊല്ലം സ്വദേശികളുടെ ലോറിയിലാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തിരൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

പുലർച്ചെ അഞ്ചുമണിയോടെയാണ് ഗുജറാത്തിൽ നിന്ന് വന്ന ചരക്കു  ലോറിയിൽ മോഷണം നടന്നത്. തിരൂർ താഴെപ്പാലത്ത് റോഡരികിൽ നിർത്തിയിട്ട ലോറികളിലായി ഡ്രൈവർമാർ ഉറങ്ങുകയായിരുന്നു. രാവിലെ ഉറക്കം ഉണർന്നപ്പോഴാണ്  ഫോണുകളും, രേഖകൾ അടങ്ങിയ ബാഗും മോഷണം പോയെന്ന വിവരം അറിഞ്ഞത്.

കൊല്ലം സ്വദേശികളായ ദിബിൻ, ശ്രീലാൽ, ഷാജഹാൻ, സുകു എന്നിവരുടെതാണ്  ലോറി. തൃശൂർ, തിരുവനന്തപുരം ജില്ലകളിലേക്ക് ലോഡ് ഇറക്കാൻ പോവുകയായിരുന്നു ഇവർ.  പ്രദേശത്തെ സി.സി.ടി.വി. കാമറകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

MORE IN KERALA
SHOW MORE
Loading...
Loading...