‘ചുവപ്പ് മഷിക്കറ പുരണ്ടതാണോ നിങ്ങളുടെ സമരങ്ങൾ?’; ഷാഫിയുടെ മറുപടി; വിഡിയോ

shafi-parambil-strike
SHARE

യൂത്ത് കോൺഗ്രസിന്റെ സമരസ്ഥലങ്ങളിൽ നിന്നും വ്യാപകമായി മഷിക്കുപ്പികൾ കിട്ടി എന്ന സൈബർ ആക്ഷേപങ്ങൾ പതിവാണ്. ചുവപ്പ് മഷിക്കറ പുരണ്ടതാണോ നിങ്ങളുടെ സമരം. മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ യുത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിന് നേരെയുള്ള ഈ ചോദ്യത്തിന് ചിരിയോടെ ഷാഫിയുടെ മറുപടി ഇങ്ങനെ.

‘കറ പുരണ്ട വാദം മാത്രമാണത്. വി.ടി ബൽറാമിന്റെ സമരത്തിനെതിരെയും ഇതേ വാദം ഉന്നയിച്ചു. 2016ൽ സർക്കാരിനെതിരെ പ്രതിഷേധ കയ്യൊപ്പ് എന്നൊരു ബാനർ സെക്രട്ടേറിയറ്റിന് മുന്നിൽ വലിച്ചുകെട്ടി. അതിൽ മഷിയിൽ കൈമുക്കി കയ്യാെപ്പ് ഇടുന്ന തരത്തിൽ സമരം നടന്നിരുന്നു. അന്ന് അവിടെ വീണുകിടന്ന മഷിക്കുപ്പിയുടെ ചിത്രം ഇവർ കുറേനാളായി പ്രചരണത്തിന് വേണ്ടി ഉപയോഗിച്ചു.

ഇപ്പോൾ വർഗീയത പറഞ്ഞിട്ടും പിടിച്ചുനിൽക്കാൻ പറ്റാതെ വന്നതോടെ അന്നത്തെ അതേ മഷിക്കുപ്പി, അതേ റോഡ്, അതേ ദൃശ്യങ്ങളൊക്കെ ഫോട്ടോഷോപ്പ് ചെയ്ത് ബൽറാമിന്റെ സമരവേദിയിൽ 2020ലും കൊണ്ടുവയ്ക്കുകയാണ്. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക എന്ന പറയുന്ന പോലെയാണിത്. പണ്ട് ജനാധിപത്യ അവകാശങ്ങൾക്ക് സമരം നടത്തിയ പോരാളികൾ. ഇപ്പോൾ അതെല്ലാം കെട്ടിപ്പൂട്ടി ഇത്രവലിയ സമരവിരുദ്ധത പറയുന്നത് അവർക്കും ഗുണം ചെയ്യില്ല എന്നുമാത്രമാണ് ഓർമിപ്പിക്കാനുള്ളത്.’ ഷാഫി പറയുന്നു .

MORE IN KERALA
SHOW MORE
Loading...
Loading...