കതിരണിഞ്ഞു സ്പെഷ്യല്‍ സബ്ജയില്‍; നൂറുമേനി വിളവ്

kannur-jail
SHARE

കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലിനുള്ളില്‍ കതിരണിഞ്ഞ പാടത്ത് സാഹിത്യകാരന്‍ ടി.പത്മനാഭനെത്തി. ജീവനക്കാരും അന്തേവാസികളും ചേര്‍ന്ന് ചെയ്ത കൃഷി കൊയ്യാനാണ് ടി.പത്മനാഭനെത്തിയത്.

സ്പെഷ്യല്‍ സബ് ജയിലിനോട് ചേര്‍ന്നുള്ള രണ്ടര ഏക്കറിലാണ് നെല്‍കൃഷി. ജയിലിനകത്ത് വിജയകരമായി കൃഷി ചെയ്ത നെല്ലും പച്ചക്കറികളും കാണാന്‍ സാഹിത്യകാരന്‍ ടി പത്മനാഭന്‍ നേരിട്ടെത്തി. ശാസ്ത്രീയമായ രീതിയില്‍ ചെയ്ത നെല്‍കൃഷിയുടെ കൊയ്ത്തുല്‍സവം അദ്ദേഹം ഉത്ഘാടനം ചെയ്തു. കൃഷിയോടുള്ള സ്നേഹവും താല്‍പര്യവും പങ്കുവച്ചു. ജയിലിനുള്ളില്‍ കൃഷിയെ പ്രോത്സാഹിപ്പിച്ച ഉദ്യോഗസ്ഥരെ ടി പത്മനാഭന്‍ അഭിനന്ദിക്കാന്‍ മറന്നില്ല.

ഒരേക്കറോളം സ്ഥലത്ത് മുത്താറി, ചേന, ചേമ്പ്, ഇഞ്ചി, മരച്ചീനി തുടങ്ങിയവയെല്ലാം കൃഷി ചെയ്യുന്നുണ്ട്. സ്പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് ടി കെ ജനാര്‍ദനനാണ് നേതൃത്വം നല്‍കുന്നത്. പിന്തുണയുമായി പുഴാതി കൃഷി ഭവനും കൂടിയായപ്പോള്‍ പച്ചക്കറി കൃഷിയില്‍ വലിയ മുന്നേറ്റമുണ്ടായി.

MORE IN KERALA
SHOW MORE
Loading...
Loading...