കരുതൽ കുറയുന്നു; തൊടുപുഴ നഗരസഭയില്‍ നിരോധിച്ച പ്ലാസ്റ്റിക് സഞ്ചികള്‍ സുലഭം

thodupuzha
SHARE

പ്ലാസ്റ്റിക് ഉപയോഗം കുറച്ച് പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചതിന് ഹരിതകേരള മിഷന്‍ ഒന്നാം സ്ഥാനം നല്‍കിയ തൊടുപുഴ നഗരസഭയില്‍ നിരോധിച്ച പ്ലാസ്റ്റിക്  സഞ്ചികള്‍ സുലഭം. തൊണ്ണൂറ് ശതമാനം കടകളിലും  പ്ലാസ്റ്റിക് ബാഗുകള്‍  ഉപയോഗിക്കുന്നു. കടലാസു സഞ്ചികള്‍ ലഭ്യമാണെങ്കിലും വ്യാപാരികള്‍ ഉപയോഗിക്കാന്‍ കൂട്ടാക്കുന്നില്ല.

ഹരിതകേരളം മിഷന്റെ ബഹുമതിയെപ്പറ്റി മുന്‍സിപ്പല്‍ ചെയര്‍പേഴ്സന്റെ ഈ അവകാശവാദം ശരിയാണേയെന്നറിയാന്‍ തൊടുപുഴ മാര്‍ക്കറ്റിലേയ്ക്കൊന്നു പോയി അന്വേഷിച്ചു. ഒരു കടയില്‍കയറി  കുറച്ച് പച്ചക്കറി വാങ്ങി.  പച്ചക്കറിയും മുട്ടയും ഇറച്ചിയും മീനും എല്ലാം  നിരോധിത പ്ലാസ്റ്റിക്ക്  സഞ്ചികളിലിട്ട്  ഇവിടെ  ലഭ്യമാണ്. മാര്‍ക്കറ്റിലെവിടെ തിരിഞ്ഞാലും പ്ലാസ്റ്റിക്ക് മാത്രം.

കോവിഡ് ലോക്ഡൗണ്‍ കാലത്തിന് മുന്‍പ് വരെ പ്ലാസ്റ്റിക്ക് സഞ്ചികള്‍ക്ക് പകരം , തുണി സഞ്ചിയും, കടലാസു കൂടുകളും ഉപയോഗിച്ചിരുന്ന കടകള്‍ പോലും നഗരസഭയുടെ ശ്രദ്ധയില്ലാത്തതിനാല്‍ പ്ലാസ്റ്റിക്കിലേയ്ക്ക് വീണ്ടും മടങ്ങി. തുണിസഞ്ചികളെല്ലാം ആരും വാങ്ങാനില്ലാതെ കടകളുടെ കോണില്‍  വിശ്രമത്തിലാണ്. 

പ്ലാസ്റ്റിക്ക് ബദല്‍ ഉല്‍പന്നങ്ങള്‍ കടകളില്‍ വിതരണം ചെയ്തിരുന്നവര്‍ ഇതോടെ നഷ്ട്ടത്തിലായി, കടലാസു സഞ്ചികള്‍ വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കുന്നു.


വർക്കലയിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ പെരുങ്കുളം മാലിന്യവും പായലും നിറഞ്ഞ് നശിക്കുന്നു. പലതലമുറകള്‍ ഏറെക്കാലം ആശ്രയിച്ചിരുന്ന കുളമാണ് അനാഥാവസ്ഥയിലായത്. വര്‍ക്കല നഗരസഭയുടെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ് ഈ കുളം. 

വർക്കല പാപനാശം കുന്നുകളിലെതെക്കുഭാഗത്താണ്  നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കുളം .വര്‍ക്കല ജനാര്‍ദ്ദസ്വാമിക്ഷേത്രത്തിന് സമീപവുമാണ്. ഒരുകാലത്ത് ആയിരക്കണക്കിന് ജനങ്ങള്‍ ആശ്രയിച്ചിരുന്ന കുളമാണിത്. സമീപത്തെ വീടുകളിലെ കിണറുകളുടെ പോഷണത്തിനും പെരുങ്കുളം സഹായകമായിട്ടുണ്ട്. ഇതാണ് പെരുങ്കുളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ മുക്കാല്‍ഭാഗത്തിലധികം പായലുകൾ നിറഞ്ഞു.  വശങ്ങളിലെല്ലാം പൊന്തക്കാട് വളർന്നു.  ഇന്നിത് കൊതുകുവളർത്തൽ ജലാശയമായി മാറി. 

മാറി മാറി വരുന്ന നഗരസഭാ ബജറ്റുകളില്‍ ഈ കുളത്തിനായി ലക്ഷങ്ങള്‍ വകയിരുത്താറുണ്ട്.  ഈ വര്‍ഷവും  കുളം നവീകരണത്തിന് പത്ത് ലക്ഷം രൂപ വകയിരുത്തി കരാറും നൽകി. പണംവെള്ളത്തിലായെന്ന് മാത്രം

അടിഞ്ഞുകിടക്കുന്ന ചെളിയും മണ്ണും പായലും നീക്കം ചെയ്യല്‍,  ചുറ്റുമതിൽ , പടിക്കെട്ടുകകള്‍ എന്നിവയുടെ സംരക്ഷണം തുടങ്ങിയാണ് നിര്‍ദ്ദേശിച്ചിരുന്നതെങ്കിലും  ഒന്നും നടപ്പായില്ല

എത്രകടുത്തവേനലായാലും വറ്റാത്ത ഈ ജലസ്രോതസ് വീണ്ടെടുക്കേണ്ടത് ഈ വാര്‍ഡിന്റെ മാത്രമല്ല, നാടിന്റെയാകെ ആവശ്യമാണ്

MORE IN KERALA
SHOW MORE
Loading...
Loading...