കടലിൽ നിന്ന് കണ്ടെത്തിയ മൃതദേഹം മാറിപ്പോയെന്ന് പരാതി; വീണ്ടും പോസ്റ്റ്മാട്ടം ചെയ്യും

dna
SHARE

പൊന്നാനി കടലിൽ നിന്ന് കണ്ടെത്തിയ മൃതദേഹം നാളെ വീണ്ടും പോസ്റ്റ്ട്ടത്തിനായി പുറത്ത് എടുക്കും. താനൂർ തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹമാണ് ഡി.എൻ.എ. പരിശോധനക്കായ് പുറത്ത് എടുക്കുന്നത്. മൃതദേഹം മാറിപ്പോയെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരദേശ പൊലീസ് റീ പോസ്റ്റ്മാട്ടത്തിന് തയ്യാറായത്.

ഈ മാസം ആറിനാണ് പൊന്നാനി, താനൂർ തീരദേശത്ത് നിന്ന് മൽസ്യബന്ധനത്തിന്

പോയ ഒൻപത് പേരെ കടലിൽ  കാണാതായത്. ഇതിൽ 6 പേരെ മൽസ്യത്തൊഴിലാളികൾ തന്നെ അടുത്ത ദിവസം രക്ഷപ്പെടുത്തി. ബാക്കി മൂന്നു പേരിൽ ഒരാളുടെ മൃതദേഹം എട്ടാം തീയതി ഉച്ചയോടെ കണ്ടെത്തി. 14ന് കാസർകോട് മഞ്ചേശ്വരം കടപ്പുറത്തു നിന്ന് മറ്റൊരു മൃതദേഹം കൂടി ലഭിച്ചു. മൃതദേഹം താനൂർ സ്വദേശി ഉബൈദിന്റേതാണെന്നു ബന്ധുക്കൾ സ്ഥിരീകരിച്ചു. ഇതോടെയാണ് ഉബൈദെന്ന് കരുതി നേരത്തേ കബറടക്കിയ മൃതദേഹം ആരുടെതാണെന്ന് കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചത്. താനൂരിൽ നിന്ന് ലഭിച്ച മൃതദേഹത്തിൻ്റെയും ഉബൈദിൻ്റെയും DNA സാമ്പിളുകൾ പരിശോധനക്ക് അയക്കും. റിപോസ്റ്റുമാട്ടത്തിനായി മൃതദേഹം നാളെ പുറത്തെടുക്കും. അതെസമയം കാണാതായ ഒരാൾക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...