മല‌ിനീകരണ പ്രശ്നം; സ്വകാര്യ തുകൽ സംഭരണശാല അടച്ചുപൂട്ടണം; പ്രതിഷേധം

palakkad-thukal
SHARE

പാലക്കാട് തൃത്താല മുടവന്നൂരിലെ സ്വകാര്യ തുകൽ സംഭരണശാല അടച്ചുപൂട്ടാന്‍ പഞ്ചായത്തിന്റെ ഇടപെടല്‍. സ്ഥാപനത്തില്‍ നിന്ന് മലിനജലം ഒഴുക്കിവിട്ടതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം കണക്കില്‍ എടുത്താണ് നടപടി. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന രീതിയിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനമെന്നാണ് ആരോഗ്യവകുപ്പിന്റെയും കണ്ടെത്തല്‍. 

      . മലിനജലം ഒഴുക്കിവിടുന്നു. ‌‌2012 ല്‍ പ്രവർത്തനം തുടങ്ങിയ തുകല്‍സംഭരണശാല നാട്ടുകാരുടെ എതിർപ്പിനാല്‍ പലതവണ നിർത്തിവച്ചതാണ്. വീണ്ടും കോടതിയുടെ അനുമതിയോടെ പ്രവര്‍ത്തനം. വീണ്ടും നിയമലംഘനം.

പഞ്ചായത്തും ആരോഗ്യവകുപ്പും പലവട്ടംഎതിര്‍പ്പ് ഉന്നയിച്ചിട്ടും മലിനീകരണ നിയന്ത്രണ ബോർഡിലെ ചില ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിനെ സഹായിക്കുന്നുവെന്നാണ് ആരോപണം. സ്ഥാപനത്തിന് യാതൊരു വിധ അനുമതിയും നിലവിലില്ലെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.

      

ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടാൻ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...