അഴിമതി ആരോപണം ശക്തം; മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ കോംപ്ലക്സിന് ചോർച്ച

busstand
SHARE

കൊല്ലം പരവൂര്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ ഷോപ്പിങ് കോംപ്ലക്സ് ചോര്‍ന്ന് ഒലിക്കുന്നു. മേല്‍ക്കൂര പുതുക്കി പണിയണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നഗരസഭ ഒരു നടപടിയും എടുത്തിട്ടില്ല. നിര്‍മാണത്തിെല അഴിമതിയാണ് പതിനെട്ട് വര്‍ഷം മുന്‍പ് പണിത കെട്ടിടം ചോരാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. 

വക്കീല്‍ ഓഫിസും ബാങ്കും കംപ്യൂട്ടര്‍ സെന്ററുമൊക്കെ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ അവസ്ഥയാണിത്. ഒരുതുള്ളി വെള്ളം പോലും പുറത്തേക്ക് പോകില്ല. മഴംവെള്ളം വീണ് രേഖകളും ഉപകരണങ്ങളും നശിക്കുന്നത് പതിവാണ്. നാലുവര്‍ഷമായി പരാതി പറഞ്ഞിട്ടും നഗരസഭയ്ക്ക് ഒരു അനക്കവുമില്ലെന്നാണ് ആക്ഷേപം. 

പരവൂര്‍ മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡിന്റെ ഭാഗമായി പണിത കെട്ടിടത്തിന് പതിനെട്ട് വര്‍ഷത്തെ പഴക്കമേയുള്ളു.എന്നാല്‍ കെട്ടിടം ചോരുന്നത് ഇതുവരെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് മുന്‍സിപാലിറ്റിയുടെ വിശദീകരണം.

MORE IN KERALA
SHOW MORE
Loading...
Loading...