രാജി വയ്ക്കേണ്ടത് വി.മുരളീധരൻ; കോൺഗ്രസും ലീഗും മിണ്ടില്ല: റഹീം

murali-raheem
SHARE

സ്വർണക്കടത്ത് കേസിൽ രാജി വയ്ക്കേണ്ടത് കെ ടി ജലീൽ അല്ല, വി മുരളീധരനാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ഇരുപത്തി ഒന്ന് തവണ നയതന്ത്ര ചാനലിലൂടെ സ്വർണ്ണം കടത്തി. കേന്ദ്ര സർക്കാരിലെ ഉന്നതരുടെ സഹായത്തോടെയാണ് ഇത് നടന്നത്. കള്ളക്കടത്ത് നടത്തിയത് തീവ്രവാദത്തിനായി .അതായത്, സ്വർണ്ണക്കടത്തിന്റെ ഒരു വശത്ത് കേന്ദ്ര ഏജൻസികളും, മറുവശത്ത് ലീഗിനും കോൺഗ്രസ്സിനും ഏറെ വേണ്ടപ്പെട്ട തീവ്രവാദ സംഘടനകളും ആണ്. അത് കൊണ്ടാണ്, വി മുരളീധരനെതിരെ ഒരു വാക്ക് പോലും ലീഗും കോൺഗ്രസ്സും മിണ്ടാത്തതെന്നും റഹീം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു. 

റഹീമിന്റെ കുറിപ്പിന്റെ പൂർണരൂപം: 

രാജി വയ്ക്കേണ്ടത് കെ ടി ജലീൽ അല്ല, വി മുരളീധരനാണ്. അത്‌ പറയാനുള്ള ധൈര്യം കോൺഗ്രസ്സിനും ലീഗിനുമില്ല. ഇരുപത്തി ഒന്ന് തവണ നയതന്ത്ര ചാനലിലൂടെ സ്വർണ്ണം കടത്തി. കേന്ദ്ര സർക്കാരിലെ ഉന്നതരുടെ സഹായത്തോടെയാണ് ഇത് നടന്നത്. കള്ളക്കടത്ത് നടത്തിയത് തീവ്രവാദത്തിനായി. 

അതായത്, സ്വർണ്ണക്കടത്തിന്റെ ഒരു വശത്ത് കേന്ദ്ര ഏജൻസികളും, മറുവശത്ത് ലീഗിനും കോൺഗ്രസ്സിനും ഏറെ വേണ്ടപ്പെട്ട തീവ്രവാദ സംഘടനകളും ആണ്. അത് കൊണ്ടാണ്, വി മുരളീധരനെതിരെ ഒരു വാക്ക് പോലും ലീഗും കോൺഗ്രസ്സും മിണ്ടാത്തത്. ഒരു തെറ്റും ചെയ്യാത്ത കെ ടി ജലീലിനെതിരെ നടക്കുന്നത് സമരമല്ല, ആർഎസ്എസ് ആസൂത്രണം ചെയ്ത കലാപമാണ്. സംസ്ഥാനത്ത് കലാപം അഴിച്ചു വിടാനും ക്രമസമാധാനം തകർക്കുന്നതിനും ബിജെപി ആവിഷ്കരിച്ച ഗൂഢ പദ്ധതിയിൽ കോൺഗ്രസ്സും ലീഗും ഭാഗമാവുകയാണ്.

മന്ത്രിയെ വാഹനം ഇടിപ്പിച്ചു അപായപ്പെടുത്താൻ വരെ ശ്രമം നടന്നു. ഒരു അടിസ്ഥാനവുമല്ലാതെ ആരോപണവും, കലാപവുമാണ് സംസ്ഥാനത്ത് നടക്കുന്നത്.

വി മുരളീധരനെതിരായ പ്രതിഷേധം ഡിവൈഎഫ്ഐ ശക്തമാക്കും. നിരപരാധിയായ മന്ത്രി കെ ടി ജലീലിനെ അക്രമ സമരം നടത്തി ഇറക്കി വിടാമെന്ന് കോലീബി അക്രമി സംഘം കരുതണ്ട. അധികാരത്തിനായി നടത്തുന്നതാണ് കോലീബി മുന്നണിയുടെ രാഷ്ട്രീയ നാടകങ്ങൾ എന്ന് നാടിനറിയാം.

ജനം നിങ്ങൾക്കെതിരെ വിധിയെഴുതും.

MORE IN KERALA
SHOW MORE
Loading...
Loading...