നിറഞ്ഞൊഴുകി, സുന്ദരിയായി തൂവൽ വെള്ളച്ചാട്ടം; വേണം അടിസ്ഥാന സൗകര്യങ്ങൾ

waterfalls
SHARE

മഴയെത്തിയതോടെ  മനോഹരിയായി ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടം. മുകളിൽ നിന്നുകൊണ്ട്  സഞ്ചാരികള്‍ക്ക് സൗന്ദര്യമാസ്വദിക്കാവുന്ന ഇടുക്കി ജില്ലയിലെ ഏക വെള്ളച്ചാട്ടമാണിത് . അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാല്‍ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാകും. 

നെടുങ്കണ്ടം പഞ്ചായത്തതിര്‍ത്തിയില്‍ മഞ്ഞപ്പാറ, ഈട്ടിത്തോപ്പ് പ്രദേശങ്ങള്‍ക്കരികിലായി മലമുകളില്‍നിന്ന്  പാല്‍പ്പതപോലെ പതിക്കുന്ന തൂവല്‍ വെള്ളച്ചാട്ടം ഈട്ടിത്തോപ്പുവഴിയോ മഞ്ഞപ്പാറവഴിയോ എഴുകുംവയല്‍വഴിയോ ഇവിടേക്കെത്താം. വെള്ളച്ചാട്ടത്തിനരികിലേക്ക് ഗതാഗതയോഗ്യമായ റോഡില്ല,  രണ്ടുകിലോമീറ്റര്‍ കൃഷിയിടങ്ങളിലൂടെ മലയിറങ്ങിയെത്തിയാല്‍ തൂവലരുവിയുടെ അരികിലെത്താം. തട്ടുതട്ടായി പതഞ്ഞൊഴുകുന്ന പ്രധാന വെള്ളച്ചാട്ടത്തിനു പുറമെ പാറയിടുക്കിലൂടെയുള്ള മറ്റൊരു വെള്ളച്ചാട്ടവും ഇവിടെയുണ്ട്.

ചിന്നാര്‍ പുഴയിലേക്കും പെരിയാറിലേക്കുമാണ് ഈ വെള്ളമെഴുകുന്നത്. കാരിത്തോട്, തൂവല്‍ വെള്ളച്ചാട്ടങ്ങളെ ബന്ധിപ്പിച്ച് ഗ്രാമീണ ടൂറിസം പദ്ധതി നടപ്പാക്കിയാല്‍ നൂറുകണക്കിനു സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ കഴിയും. എന്നാൽ ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച കമ്പിവേലികളല്ലാതെ മറ്റൊരു സൗകര്യവും ഇവിടെയില്ല. 

മലകളുടെ വിദൂര കാഴ്ചകളും കാര്‍ഷിക സമൃതിയും  സഞ്ചാരികളുടെ മനംനിറയ്ക്കും. തൂവലിലെത്തിയാല്‍ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാറയിടുക്കുകളിലൂടെ ഒഴികിയെത്തുന്ന വെള്ളത്തിലും , താഴെയുള്ള അരുവിയിലുമൊക്കെ കുളിച്ചു തിമിര്‍ത്ത്  മടങ്ങാം.

MORE IN KERALA
SHOW MORE
Loading...
Loading...