കോവിഡ് ചികിത്സ വീട്ടിൽ; കൈമേയ് മറന്ന് പോരാടി ‌മാതൃകയായി കാസർകോട്

kasargod
SHARE

കോവിഡ് ചികില്‍സാ രംഗത്ത് വീണ്ടും മാതൃകയായി കാസര്‍കോട് ജില്ല. കോവിഡ് ചികില്‍സ വീടുകളിലാകാമെന്ന സര്‍ക്കാര്‍ ഉത്തരവിനുശേഷം വീടുകളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ആയിരം കടന്നു. രോഗികള്‍ക്ക് സ്വന്തം വീട്ടില്‍ കഴിയാമെന്നുള്ളതും ഗുരുതര രോഗമുള്ളവരെ ആശുപത്രിയിലാക്കി കൂടുതല്‍ ശ്രദ്ധിക്കാമെന്നുള്ളതുമാണ് പ്രധാന നേട്ടം.

കോവിഡ് വ്യാപനം അതിതീവ്രമാവുകയും ചികില്‍സാ കേന്ദ്രങ്ങളില്‍ രോഗികളുടെ എണ്ണം വര്‍‍ധിച്ചു വരുകയും ചെയ്തതോടെയാണ്,, വീടുകളില്‍ തന്നെ ചികില്‍സയാകാമെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെയാണ് വീടുകളില്‍ ചികില്‍സിക്കുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞമാസം ഏഴിന് പുറത്തിറങ്ങിയ ഉടന്‍ ജില്ലാ ഭരണകൂടം അനുകൂല തീരുമാനം എടുത്തു. വീടുകളില്‍ ചികില്‍സയാകാം. സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കി കാസര്‍കോട് ജില്ല അങ്ങനെ മാതൃകയായി. 

ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍, വാര്‍ഡുതല ജാഗ്രതാ സമിതി,,, ഇങ്ങനെ കോവിഡ് എന്ന ദുരന്തത്തിനെതിരെ കൈമേയ് മറന്ന് പോരാടുകയാണ് ജില്ലയാകെ. ആരോഗ്യരംഗത്തെ പോരായ്മകള്‍ കോവിഡിന്‍റെ തുടക്ക സമയത്ത് കാസര്‍കോട് ജില്ലയ്ക്ക് ഭീഷണിയായെങ്കില്‍ വീടുകളില്‍ ചികില്‍സ സാധ്യമായതോടെ ലക്ഷണമുള്ള രോഗികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ ആരോഗ്യവകുപ്പിന് കഴിയുന്നു. സ്വന്തം വീടുകളില്‍ നില്‍ക്കാന്‍ കഴിയുന്ന സന്തോഷം കോവിഡ് രോഗികള്‍ക്കും 

MORE IN KERALA
SHOW MORE
Loading...
Loading...