ഭാര്യയുടെ ചികിത്സയ്ക്ക് പണമില്ല; ദുരിതനടുവിൽ ഓട്ടോഡ്രൈവർ: കനിവുള്ളവർ കനിയണം

cancer
SHARE

ലോക്ഡൗണിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി കാരണം കഴിഞ്ഞദിവസം കൊച്ചിയില്‍ ആത്മഹത്യ ചെയ്ത ഓട്ടോഡ്രൈവറുടെ ജീവിതത്തോട് ചേര്‍ത്ത് വക്കാവുന്ന മറ്റൊരു ജീവിതമാണ് ഈ വാര്‍ത്ത. സ്തനാര്‍ബുദം ബാധിച്ച ഭാര്യയുടെ ഭീമമായ ചികില്‍ച്ചെലവിനും വീട്ടുവാടകയ്ക്കും പണമില്ലാതെ നെട്ടോട്ടമോടുകയാണ് ഏലൂരിലെ ഓട്ടോഡ്രൈവര്‍ ഷാജി. 

തൊണ്ടയിടറാതെ ഷാജിക്ക് സീമോളെ കുറിച്ച് സംസാരിക്കാനാവില്ല. രണ്ട് ശസ്ത്രക്രിയ, എട്ട്  കീമോതെറപ്പി, പത്ത് റേഡിയേഷന്‍. സീമോളുടെ അസുഖം മാറാന്‍ ചെയ്യാത്ത ചികില്‍സകളില്ല. ചികില്‍സാച്ചെലവിനായി വീട് പണയംവച്ചു. മരുന്നിന് മാത്രം മാസം പതിനായിരത്തിനടുത്ത് രൂപയാകും. എട്ട് വയസുകാരന്‍ മകനുമൊത്ത് വാടകവീട്ടിലാണ് താമസം. ലോക്ഡൗണ്‍ വന്നതോടെ ആകെയുണ്ടായിരുന്ന വരുമാനം നിലച്ചു. അഞ്ച് മാസമായി വീട്ടുവാടകയും വണ്ടിയുടെ സിസിയും അടച്ചിട്ടില്ല. വീട്ടില്‍ മറ്റാരുമില്ലാത്തതിനാല്‍ ഷാജിക്കിപ്പോള്‍ ജോലിക്ക് പോകാനാകുന്നില്ല. സഹായിക്കണമെന്ന അഭ്യര്‍ഥനയൊടെ ഷാജി പറഞ്ഞുനിര്‍ത്തി. 

സീമോള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വൈറ്റില ബ്രാഞ്ച്

Account NO: 33397158244

IFSC Code: SBIN0008694 

MORE IN KERALA
SHOW MORE
Loading...
Loading...