ചടങ്ങ് മാത്രമായി ആറന്മുള ഉതൃട്ടാതി ജലോല്‍സവം; രണ്ട് പള്ളിയോടങ്ങള്‍ പങ്കെടുത്തു

ചടങ്ങുമാത്രമായി ചുരുക്കിയ ആറന്‍മുള ഉതൃട്ടാതി ജലോല്‍സവത്തിന് സമാപനം. രണ്ടു പള്ളിയോടങ്ങള്‍  മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്ത്. ക്ഷേത്രക്കടവിലെത്തിയ പള്ളിയോടങ്ങളെ പള്ളിയോട സേവാസംഘം സ്വീകരിച്ചു.

മുന്‍വര്‍ഷത്തേതുപോലെ ആഘോഷമോ ആള്‍ക്കൂട്ടമോ ഉണ്ടായില്ല. ചടങ്ങുമാത്രമായി ചുരുങ്ങിയെങ്കിലും പങ്കെടുത്തവര്‍ പാര്‍ഥസാരഥിയെ സ്തുതിച്ച് പള്ളിയോടം തുഴഞ്ഞ് ക്ഷേത്രക്കടവിലെത്തി.

ക്ഷേത്രക്കടവില്‍ പള്ളിയോടസേവാസംഘം സ്വീകരണമൊരുക്കി. കോവിഡ് മാനദണ്ഡം പാലിച്ച് പള്ളിയോടത്തില്‍ 24പേര്‍ മാത്രം. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള കരക്കാരാണ് ചടങ്ങില്‍ പങ്കെടുത്തത്.