നാടിന് വെളിച്ചമെത്തിക്കുന്നവർക്ക് ആദരം; ശ്രദ്ധ നേടി സംഗീത ആൽബം

kseb
SHARE

പ്രതിസന്ധിയുടെ സമയങ്ങളില്‍ മുന്നണി പോരാളികളാകുന്ന KSEB ജീവനക്കാര്‍ക്ക് ആദരമര്‍പ്പിച്ച് സംഗീത ആല്‍ബം. കേരളം അങ്ങോളമിങ്ങോളമുള്ള വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സഹകരണത്തോടെയാണ് ആല്‍ബം പുറത്തിറക്കിയിരിക്കുന്നത്

നാടിന് വെളിച്ചമെത്തിക്കാന്‍ കൈ മെയ് മറന്നു അധ്വാനിക്കുന്ന വൈദ്യുതി വകുപ്പിലെ ഫീല്‍ഡ് ജീവനക്കാര്‍ക്കുള്ള സല്യൂട്ട് ആണ് ഈ സംഗീത ആല്‍ബം. കൊറോണയുടെയും പ്രളയത്തിന്‍റെയുമെല്ലാം കാലത്ത് കാടും മലയും പുഴയുമെല്ലാം താണ്ടി, വൈദ്യുതി വിതരണ ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരിലൂടെയാണ് ആല്‍ബം കഥ പറയുന്നത്.

ഇടപ്പള്ളിയില്‍ KSEB സൂപ്രണ്ട്  ആയ ഷൈജു കേളന്തറയാണ് ഗാനരചനയും സംവിധാനവും. പാടിയിരിക്കുന്നതും വൈദ്യുതി വകുപ്പ് ജീവനക്കാര്‍ തന്നെ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള KSEB ജീവനക്കാരാണ് ഈ ആല്‍ബത്തിലേക്കുള്ള ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. സമൂഹമാധ്യമങ്ങളില്‍ റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് തന്നെ ആല്‍ബം ശ്രദ്ധനേടി കഴിഞ്ഞു. 

MORE IN KERALA
SHOW MORE
Loading...
Loading...