ഞാറ്റടികള്‍ ഒരുക്കാന്‍ ഇനി പാടശേഖരം വേണ്ട; 'റെഡിമെയ്ഡ് ഞാറ്റടികള്‍' തയ്യാർ

ഞാറ്റടികള്‍ ഒരുക്കാന്‍ ഇനി പാടശേഖരം വേണ്ട. റെഡിമെയ്ഡ് ഞാറ്റടികള്‍ ലഭ്യമായി തുടങ്ങി. തൃശൂര്‍ വടക്കാഞ്ചേരിയില്‍ ഇക്കുറി റെഡിമെയ്ഡ് ഞാറ്റടികള്‍ പാടശേഖരങ്ങളില്‍ നട്ടു. 

ഗ്രീന്‍ ആര്‍മിയാണ് റെഡിമെയ്ഡ് ഞാറ്റടികള്‍ ഒരുക്കുന്നത്. പ്രത്യേകം തയാറാക്കിയ ട്രേകളിലാണ് ഇത് തയാറാക്കുന്നത്. വീടുകളുടെ മുറ്റത്തോ ടറസുകളിലും പരിപാലിക്കാം. കൃഷിയുടെ ഗതിവേഗം കൂട്ടാം. ഉല്‍പാദനത്തില്‍ വര്‍ധന ഉറപ്പാക്കാം. ഞാറ്റടി സംരക്ഷിച്ച് നടീല്‍ പൂര്‍ത്തിയാക്കുക കര്‍ഷകന് വെല്ലുവിളിയാണ്. കാട്ടുമൃഗങ്ങളുടെ ആക്രമങ്ങളില്‍ ഇത്തരം ഞാറ്റടികള്‍ വളര്‍ത്തി പരിപാലിക്കുന്നതും ദുഷ്ക്കരമായിരുന്നു. ഈ പ്രതിസന്ധി അതിജീവിക്കാന്‍ റെഡിമെയ്ഡ് ഞാറ്റടികള്‍ക്കൊണ്ട് കഴിയും. 

റെഡിമെയ്ഡ് ഞാറ്റടിക്കു പ്രത്യേക സബ്സിഡി കൂടി സർക്കാർ അനുവദിക്കണമെന്നാണ് ഗ്രീൻ ആർമിയുടെ ആവശ്യം.