ശമ്പളമില്ല, ഓൺലൈൻ ക്ലാസിന് ഫീസില്ല; സുബൈദ ടീച്ചർ എന്നും ഹാജർ

teachers-wb
SHARE

സ്കൂളുകള്‍ തുറക്കാതായതോടെ വരുമാനം നിലച്ച് സംസ്ഥാനത്തെ സ്വകാര്യ സ്കൂള്‍ അധ്യാപകര്‍. ഓണ്‍ലൈന്‍ ക്ലാസുകളാണെന്ന കാരണത്താല്‍ രക്ഷിതാക്കള്‍ ഫീസ് നല്‍കാതിരിക്കുന്നതാണ് അധ്യാപകരുടെ വേതനം മുടങ്ങാന്‍ കാരണം.

കോഴിക്കോട് നല്ലളം സ്വദേശിനിയായ സുബൈദ ടീച്ചര്‍ പുലര്‍ച്ചെ ഏഴുന്നേല്‍ക്കും. വീട്ടു ജോലി പൂര്‍ത്തിയാക്കി ഓണ്‍ലൈന്‍ ക്ലാസിനായുള്ള വിഡിയോ തയ്യാറാക്കി കുട്ടികള്‍ക്ക് അയച്ചു നല്‍കിയശേഷം നേരെ സ്കൂളിലേക്ക് വരും. അടഞ്ഞ് കിടക്കുന്ന സ്കൂളിന്റെ ഓഫിസില്‍ വൈകുന്നേരം വരെ ടീച്ചറുണ്ടാകും. 

അതിനൊരു കാരണമുണ്ട്. കുട്ടികള്‍ പഠിക്കുന്നുണ്ടെന്ന് ഇവിടെയിരുന്ന് വിളിച്ച് ഉറപ്പ് വരുത്തും. കുറച്ചെങ്കിലും ഫീസ് കിട്ടുമോയെന്നറിയാന്‍ രക്ഷിതാക്കളെയും ബന്ധപ്പെടും. മിക്കപ്പോഴും നിരാശയാണ് ഫലം.എത്രക്കാലം ഇങ്ങനെ പോകുമെന്ന ആശങ്കയിലാണ് ഈ അധ്യാപിക.

MORE IN KERALA
SHOW MORE
Loading...
Loading...