ഉദ്യോഗസ്ഥരിലേക്ക് കോവിഡ് വ്യാപനം; മലപ്പുറത്തിന്റെ പ്രതിരോധം താളം തെറ്റുന്നു

mpm-wb
SHARE

പൊലീസ്, ആരോഗ്യ ഉദ്യാഗസ്ഥരിൽ കൂടുതൽ പേരിലേക്ക് കോവിഡ് പടർന്നു പിടിക്കുന്നത് മലപ്പുറം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളെ പ്രതിരോധത്തിലാക്കുന്നു. എസ്.പി ഓഫീസിലെ 48 ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

എസ്.പിക്കും ഗൾമാനും കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജില്ലാ പൊലീസ് ആസ്ഥാനത്ത് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയ ഭൂരിഭാഗം ഉദ്യോഗസ്ഥർക്കും കണ്ടെത്തിയത്. സീബ്രാഞ്ച് ഡി.വൈ.എസ്.പിയും മലപ്പുറം സി.ഐയുമെല്ലാം ഒടുവിൽ രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിലുണ്ട്. പകരം 

ചുമതല ഏറ്റെടുത്ത എസ്.പി ജോലിയിൽ സജീവമായുണ്ടെങ്കിലും  ജില്ല പൊലീസ് ആസ്ഥാനത്തിൻ്റെ ഓഫീസ് പ്രവർത്തനങ്ങൾ  തൽക്കാലത്തേക്ക് മുടങ്ങുന്ന  സ്ഥിതിയാണുള്ളത്. പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിക്കുന്നതിനൊപ്പം രോഗികളുമായി  പ്രാഥമിക സമ്പർക്കമുള്ളതിൻ്റെ പേരിൽ 

നാനൂറിൽ അധികം പൊലീസ് ഉദ്യോഗസ്ഥർ ക്വാറൻ്റിലാണ്. കോവിഡ് പ്രതിരോധത്തിനൊപ്പം ഓണക്കാലം കൂടിയെത്തുമ്പോൾ ഉദ്യോഗസ്ഥക്ഷാമം സേനയെ പ്രയാസപ്പെടുത്തുന്നുണ്ട്. മഞ്ചേരി മെഡിക്കൽ കോളജിലെ ഡോക്ടർമാർ അടക്കമുള്ള  ആരോഗ്യ പ്രവർത്തകർക്ക് ഓരോ ദിവസവും ഉറവിടമറിയാതെ രോഗം സ്ഥികരിക്കുന്നതും വെല്ലുവിളിയാകുന്നുണ്ട്. ഓവർസിയർക്കും 2 അംഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ചുങ്കത്തറ ഗ്രാമ 

പഞ്ചായത്തിൻ്റെ പ്രവർത്തനം താൽക്കാലികമായി തടസപ്പെട്ടു.

MORE IN KERALA
SHOW MORE
Loading...
Loading...