കോവിഡ്ക്കാല സേവനത്തിന് ശമ്പളമില്ല; പ്രതിഷേധവുമായി ജൂനിയർ ഡോക്ടർമാർ

doctorwages-01
SHARE

കോവിഡ് സ്പെഷൽ ഡ്യൂട്ടിക്ക്   നിയോഗിച്ച ജൂനിയർ ഡോക്ടർമാർക്ക് ശമ്പളവും തസ്തികയും ഇല്ലെന്ന് പരാതി.  കഴി മൂന്ന് മാസമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടർമാർ അവരുടെ ഫെയ്സ്ബുക്ക് പേജിലൂടെ പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തി

കോവിഡ്ക്കാല സേവനത്തിനായി ആരോഗ്യ വകുപ്പ് നിയോഗിച്ച 980 ജൂനിയർ ഡോക്ടർമാരുടെതാണ് ഈ ശബ്ദം, വേതനവും തസ്തികയും ആവശ്യപ്പെട്ടുള്ള പ്രതിഷേധം, ജീവൻ മറന്നും സേവന സന്നദ്ധരായി ഇറങ്ങിയ ഇവർക്ക് 42000 രൂപ പ്രതിമാസ ശമ്പളം ഉത്തരാവായെങ്കിലും ആർക്കും ശമ്പളം കിട്ടിയിട്ടില്ല,

ജൂൺ മാസം മുതൽ എല്ലാവരും ജോലിക്കെത്തിയിട്ടുണ്ട്, 2014- 20 ബാച്ചിൽ പഠിച്ചിറങ്ങിയ ഇവർക്ക് പെർമനൻ്റ് രജിസ്റ്റർ നമ്പർ കിട്ടിയിട്ടും തസ്തികയിൽ തീരുമാനമായില്ലെന്നും പരാതിയുണ്ട്, സമാന യോഗ്യതയും തുല്യ സേവനവും ചെയ്യുന്ന NHM ഡോക്ടർമാരുടെ ശമ്പളവും അലവൻസും വർധിപ്പിച്ചിട്ടും ഈ ജൂനിയർ ഡോകടർമാർ അവഗണിക്കപ്പെടുകയാണ്, ആരോഗ്യമന്ത്രിക്കുൾപ്പെടെ ഇത് സംബന്ധിച്ച പരാതിയും നൽകിയിട്ടുണ്ട്

MORE IN KERALA
SHOW MORE
Loading...
Loading...