സ്വർണക്കടത്ത് കേസ്; വിശദാംശങ്ങള്‍ തേടി പാര്‍ലമെന്‍ററി സമിതി

gold
SHARE

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിന്‍റെ വിശദാംശങ്ങള്‍ തേടി പാര്‍ലമെന്‍ററി സമിതി. എന്‍െഎഎ അന്വേഷണം നടക്കുന്നുവെന്നതിനപ്പുറം കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ സമിതിയെ അറിയിച്ചില്ല. നയതന്ത്ര പാഴ്സലെന്ന പേരില്‍ സ്വര്‍ണം എത്താനുണ്ടായ സാഹചര്യം, അറ്റാഷെ ഇന്ത്യ വിട്ടത്, ലൈഫ് മിഷന്‍ പദ്ധതിക്കായി യുഎഇ സഹായം സ്വീകരിച്ചത് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നോ, മതഗ്രന്ഥങ്ങള്‍ എത്തിച്ചത് എന്നിവയെക്കുറിച്ച് വിദേശകാര്യ പാര്‍ലമെന്‍ററി സമിതി വിവരങ്ങള്‍ േതടി. രേഖ മൂലം മറുപടി നല്‍കാന്‍ സമിതി അധ്യക്ഷന്‍ പി പി ചൗധരി നിര്‍ദേശിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...