സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; അഞ്ചുതെങ്ങിൽ രണ്ട് ദിവസമായി പരിശോധനയില്ല

covid-victim-s-body
SHARE

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി, ആലുവ സ്വദേശി ലീലാമണിയമ്മയും  മലപ്പുറം ചെമ്രക്കാട്ടൂര്‍ സ്വദേശി അബ്ദുല്‍ റഹ്മാനുമാണ് മരിച്ചത്. കരിപ്പൂര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായതിനേത്തുടര്‍ന്ന്് മലപ്പുറം കലക്ടറും 42 പൊലീസ്  ഉദ്യോഗസ്ഥരും 72 ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ക്വാറന്റീനില്‍ പ്രവേശിച്ചു. തീവ്രരോഗവ്യാപനമുളള തിരുവനന്തപുരം അഞ്ചുതെങ്ങില്‍ രണ്ടുദിവസമായി പരിശോധനയില്ല. പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ കമ്മിഷണര്‍ ഒാഫീസിലെ സ്പെഷല്‍ ബ്രാഞ്ച് ഒാഫീസ് അടച്ചു. 

കോവിഡ് ബാധിച്ച് കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ആലുവ കടുങ്ങല്ലൂര്‍ സ്വദേശി ലീലാമണിയമ്മയാണ്  മരിച്ചത്. 71 വയസായിരുന്നു. മരണം കോവിഡ് കാരണമെന്ന്  സ്ഥിരീകരിക്കാന്‍ സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. കരിപ്പൂര്‍ വിമാന അപടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ മലപ്പുറം കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. 42 പൊലീസ് ഉദ്യോഗസ്ഥരും 72 ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ക്വാറന്റീനിലായി. ഇവര്‍ക്കെല്ലാം കോവിഡ് പരിശോധന നടത്തും. 

അതേസമയം സമ്പര്‍ക്ക വ്യാപനം ഏറ്റവും നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുയാണ് സംസ്ഥാനത്ത്. കഴിഞ്ഞ വ്യാഴം , വെള്ളി ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടന്നതോടെ ഇവയുടെ ഫലം വന്ന ശനിയും ഞായറും കൂടുതല്‍ പേര്‍ക്ക്  രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 1211 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഉറവിടമറിയാത്ത രോഗബാധിരുടെ എണ്ണം നൂറു കടന്നു. ഒൗദ്യോഗിക മരണസംഖ്യ 108 ആയി ഉയര്‍ന്നു. എന്നാല്‍ ഞായറാഴ്ച പരിശോധനകളുടെ എണ്ണം കുറഞ്ഞു.

തീവ്ര വ്യാപനമുളള അ‍ഞ്ചുതെങ്ങില്‍ രണ്ടുദിവസമായി പരിശോധനയില്ല. വ്യാഴാഴ്ച 104 പേര്‍ക്കും വെള്ളിയാഴ്ച 73 പേര്‍ക്കും ശനിയാഴ്ച 125 പേര്‍ക്കുമാണ് അ‍ഞ്ചുതെങ്ങില്‍ രോഗം കണ്ടെത്തിയത്. .തിരുവനന്തപുരത്തെ കണക്കുകള്‍ കുറച്ചു കാണിക്കാനാണ് അഞ്ചുതെങ്ങില്‍ പരിശോധന മരവിപ്പിച്ചതെന്നാണ് ആക്ഷേപം. നഗരത്തില്‍ സ്പെഷല്‍ ബ്രാഞ്ചില്‍ പ്രവര്‍ത്തിക്കുന്ന ഒരു പൊലീസുകാരനുകൂടി കോവിഡ് സ്ഥിരീകരിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...