ടേബിള്‍ടോപ്പില്‍ സംഭവിക്കുന്നത്; ആകാശയാത്രയിലെ അപായമണി: വിഡിയോ

Specials-HD-ThumbFlight-Accident-New
SHARE

വിമാനത്താവളങ്ങളിൽ ഏറ്റവും അപകടകരമായവയാണ് ടേബിൾ ടോപ് റൺവേ. പത്ത് വര്‍ഷത്തിനിടെ കരിപ്പൂരിലെയും മംഗലാപുരത്തെയും രണ്ട് ടേബിൾടോപ് റൺവേകളിലും സംഭവിച്ചത് കൊടും ദുരന്തം. കുന്നിൻ പ്രദേശങ്ങളിലും മലകൾക്കിടെയിലുമാണ് ടേബിൾ ടോപ് റൺവേകൾ ഉണ്ടാക്കുന്നത്. ഇടിച്ചു നിരത്തി ഒരു  ടേബിള്‍‌ സ്റ്റൈലിൽ റൺവേ ഉണ്ടാക്കുന്ന രീതി. കരിപ്പൂരിനെയും ദുരന്തത്തിലേക്ക് തള്ളി വിട്ടതും ഈ റൺവേ തന്നെയെന്നാണ് റിപ്പോര്‍ട്ടുകള്‍. ടേബിൾ ടോപ് റൺവേകളിൽ എന്നും  വില്ലൻമാരുടെ സ്ഥാനമാണ്  മഴയ്ക്കും കാറ്റിനും മഞ്ഞിനുമൊക്കെ.

സമതല റൺവേകളിൽ കാലാവസ്ഥാ വ്യതിയാനം കൊണ്ടോ മറ്റോ പൈലറ്റിന്റെ കണക്കുകൂട്ടല്‍ അൽപമൊന്നു പിഴച്ചാലും വലിയ അപകടമുണ്ടാവില്ല.  റൺവേ വിട്ട് അൽപം കൂടി മുൻപോട്ട് പോയേക്കും. അത്തരം വാർത്തകളും നമ്മള്‍ കേൾക്കാറുണ്ട്. ടേബിൾ ടോപ് റൺവേയിൽ പൈലറ്റിന്റെ കണക്കുകൂട്ടല്‍  പിഴച്ചാൽ ആ വിമാനയാത്രികരുടെയെല്ലാം കണക്കുകൾ പിഴച്ചെന്ന് സാരം. സമതല റൺവേകളിലെ പൈലറ്റിന്റെ കാഴ്ചയും ടേബിൾ ടോപ് കാഴ്ചയും രണ്ടും  രണ്ടാണ്. ഒരു മേശപ്പുറത്തിരിക്കുന്ന സാധനത്തിലേക്ക് മുകളിൽ നിന്ന് നോക്കുന്നതും  ഒരു മുറിയിൽ നിന്നും നോക്കുന്നതും പോലെ. ടേബിൾടോപ് റൺവേകളിലെ ലാന്റിംഗ് പൊതുവെ പൈലറ്റുമാർക്ക് പേടിയാണെന്ന് വിലയിരുത്തലുണ്ട്. എന്നാൽ പേടിയല്ല. അതിസൂക്ഷ്മമായ  കരുലെടുക്കേണ്ട സാഹചര്യമാണ് അത്തരം സന്ദർഭങ്ങളിൽ എന്നു പറയുകയാണ് വ്യോമയാന വിദഗ്ധർ. 

ടേബിൾടോപ് റൺവേകളിൽ മരണക്കെണി ഒരുക്കുന്നത് പലപ്പോഴും ഒപ്ടിക്കൽ ഇല്യൂഷൻ എന്ന മിഥ്യാബോധം  ആണ്. അതായത് വിമാനം റൺവേയിലേക്കു  താഴ്ന്നിറങ്ങുമ്പോൾ വിൻഡ് സ്ക്രീനിലൂടെയുള്ള കാഴ്ചയിൽ യഥാർഥത്തിലുള്ള ഉയരത്തിലും മീതെയാണെന്ന മിഥ്യാബോധം ഉണ്ടാവുന്നത്  അപകടകാരണമാകാറുണ്ട്. ആ സമയം പൈലറ്റുമാർക്ക് സംഭവിക്കുന്നത് പെട്ടെന്നുളള ഒരു കാഴ്ചാമാറ്റം. ഒന്നുകിൽ വിമാനം മുകളിലേക്ക് ഉയർത്തുക, അല്ലെങ്കിൽ പെട്ടെന്നു നിലംതൊടുവിക്കുക എന്നതിൽ തീരുമാനമെടുക്കുക എന്നത് വൻ വെല്ലുവിളി.  ലാൻഡിങ് നടത്തേണ്ട പോയിന്റ് കടന്ന ശേഷമാണെങ്കിൽ  പെട്ടെന്നു നിലംതൊടുവിക്കാൻ കഴിഞ്ഞാലും ടേബിൾ ടോപ് റൺവേയിൽ അപകടമാവും ഫലം. വിമാനം റൺവേ വിട്ട് മൂക്കും കുത്തി താഴേക്ക് പതിയും. 

കൺട്രോൾ റൂമുമായി നിരന്തര ആശയവിനിമയം നടത്തിയാലും നിർണായക തീരുമാനമെടുക്കേണ്ടത് പൈലറ്റ് തന്നെ. തീരുമാനമെടുത്ത ആ കണക്ക് പിഴയ്ക്കാൻ ഒരു കാറ്റും മഴയും മതി എന്നതും യാഥാർത്ഥ്യം. കരിപ്പുരിൽ എയർ ഇന്ത്യ എക്സ്പ്രസ് ലാൻഡ് ചെയ്യുമ്പോൾ 2000 മീറ്റർ വിസിബിലിറ്റി ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്. പക്ഷേ, കനത്ത മഴയായിരുന്നു.  റൺവേയുടെ അവസാനംവരെ ഓടിയശേഷം വിമാനം താഴേക്കു പതിക്കുകയും 2 കഷണങ്ങളാവുകയും ചെയ്തു എന്നാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ  ഏവിയേഷന്റെ  വിശദീകരണം. പൈലറ്റിന്റെ കാഴ്ച മഴ തടസ്സപ്പെടുത്തിയെന്ന് ഇതിൽ നിന്ന് അനുമാനിക്കാം.

ഇന്ത്യയിൽ  ടേബിൾ ടോപ് റൺവേകളുളള  3 വിമാനത്താവളങ്ങളാണുള്ളത്. കരിപ്പൂരും മംഗലാപുരവും മിസോറാമിലെ ലംഗ്‍പൂയ് വിമാനത്താവളവുമാണത്. വിമാനം റണ്‍വേയിലൂടെ ഇറങ്ങുമ്പോള്‍  മലയോര അരുവികളുടെ മനോഹരമായ ജാലകക്കാഴ്ചകള്‍ തുറന്നു നൽകുന്ന വിമാനത്താവളമാണ് ലംഗ്പൂയ്.

ലോകത്താകെ 11 വിമാനത്താവളങ്ങളിലാണ് ടേബിൾ ടോപ് റൺവേകളുള്ളത്. 3 എണ്ണം ഇന്ത്യയിൽ, നേപ്പാളിൽ 4, നെഥർലാന്റിൽ 1, അമേരിക്കയില്‍ കാലിഫോർണിയ, അരിസോണ, വെസ്റ്റ് വെർജീനിയ ഉൾപ്പെടെ 3. നേപ്പാളിലെ ടെൻസിങ് ഹിലരി എയർപോട്ടിലാണ് ഈ രണ്ട് അപകടങ്ങൾക്കു പുറമെ ദുരന്തമുണ്ടായത്. അന്വേഷണങ്ങള്‍ വാസ്തവം പുറത്തുവരട്ടെ. ആകാശയാത്രകള്‍ കൂടുതല്‍ സുരക്ഷിതമാകട്ടെ.

Table top runways are one of the most dangerous at airports

Table top runways are one of the most dangerous at airports

Table top runways are one of the most dangerous at airports

Table top runways are one of the most dangerous at airports

MORE IN KERALA
SHOW MORE
Loading...
Loading...