മതിലുകൾ തേടിത്തേടി ലോട്ടറി വിൽപനക്കാരൻ; കോവിഡ് ബോധവൽക്കരണം ടിക്കറ്റിലൂടെ

wall-wb
SHARE

ലോട്ടറി വിറ്റ് കിട്ടുന്ന പണം കോവിഡ് ബോധവത്കരണത്തിനായി ഉപയോഗിക്കുന്ന ഒരു കലാകാരനായ ലോട്ടറി കച്ചവടക്കാരനുണ്ട് കോട്ടയത്ത്. ആര്‍പ്പൂക്കര സ്വദേശി കൃഷ്ണകുമാറാണ് നാടിന്‍റെ മുക്കിലും മൂലയിലും ഒഴിഞ്ഞു കിടക്കുന്ന മതിലുകളില്‍ കോവിഡ് ബോധവത്കരണ സന്ദേശങ്ങള്‍ നിറയ്ക്കുന്നത്. 

തിരഞ്ഞെടുപ്പ് കാലത്തും ജാഥകാലത്തും രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ണങ്ങള്‍ ചാലിച്ച് അണിയിച്ചൊരുക്കിയിരുന്ന നാട്ടിലെ മതിലുകള്‍ക്കും കോവിഡ് കാലം ദുരിതകാലമാണ്. പായലും പൂപ്പലുമായി മുഷിഞ്ഞ് നിറംമങ്ങി പോയി ഭൂരിഭാഗവും. ചിലരൊക്കെ കഴിഞ്ഞ മഴയില്‍ നിലംപരിശായി. കോവിഡ് കാലത്ത് മോടി നഷ്ടപ്പെട്ട മതിലുകളെ തേടിയിറങ്ങിയ ആളാണ് കൃഷ്ണകുമാര്‍. കൃഷ്ണകുമാര്‍ ഒരാഴ്ചയ്ക്കിടെ ചായം പൂശുന്ന അഞ്ചാമത്തെ മതിലാണിത്. 

ലോട്ടറി കച്ചവടമാണ് മെയിന്‍. അതില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്‍റെ  ഒരു പങ്കാണ് കോവിഡ് ബോധവത്കരണത്തിനായി വകമാറ്റുന്നത്. ഒരു ചുമരെഴുതാന്‍ ചുരുങ്ങിയത് രണ്ടായിരം രൂപ ചെലവുണ്ട്. 

ഫ്ലക്സ് പ്രചാരത്തില്‍ വന്നതോടെയാണ് ബോര്‍ഡെഴുത്ത് ഉപേക്ഷിച്ച് കൃഷ്ണകുമാര്‍ ലോട്ടറികച്ചവടത്തിലേക്ക് തിരിഞ്ഞത്. കോവിഡ്കാലത്തും ലോട്ടറികച്ചവടവും പ്രതിസന്ധിയിലാണ്. എങ്കിലും നാടിന് മാതൃകയായി കോവിഡ് പോരാട്ടത്തിന്‍റെ മുന്‍ നിരയില്‍ തന്നെയുണ്ട് കൃഷ്ണകുമാര്‍ ആര്‍പ്പൂക്കര. 

MORE IN KERALA
SHOW MORE
Loading...
Loading...