പൂക്കളും മെഴുതിരികളുമായി കൂട്ടുകാരെത്തി; മെറിന് അന്ത്യാഞ്ജലി അർപ്പിക്കാൻ

merinfuneral-03
SHARE

യുഎസിൽ ഭർത്താവിന്റെ കത്തിക്കുത്തേറ്റ് മരിച്ച മലയാളി നഴ്സ് മെറിന് അന്ത്യാഞ്ജലിയുമായി നഴ്സസ് സമൂഹം. സൗത്ത് ഫ്ലോറിഡയിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷനാണ് മെറിന് ആദരാഞ്ജലികളുമായി ഒന്നിച്ചത്.

കോറൽ സ്പ്രിങ്സിൽ മെറിൻ കുത്തേറ്റ് വീണ സ്ഥലത്തേക്ക് പൂക്കളും മെഴുകുതിരികളുമായി ഒപ്പം ജോലി ചെയ്തിരുന്നവരാണ് എത്തിയത്. ഓൺലൈൻ വഴി മറ്റിടങ്ങളിലെ നഴ്സുമാരും ചേർന്നു. മയാമിയിലെ ഫ്യൂണറൽ ഹോമിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങും. അവിടെ പൊതുദർശനത്തിന് വച്ച ശേഷം റ്റാപയിലെ തിരുഹൃദയ ദേവാലയത്തിൽ സംസ്കരിക്കും.

ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങവേ ജൂലൈ 28 നാണ് കോറൽ സ്പ്രിങ്സിലെ ആശുപത്രിയിലെ പാർക്കിങ് ഏരിയയിൽ വച്ച് മെറിൻ ക്രൂരമായി കൊല്ലപ്പെട്ടത്.17 തവണ മാരകമായി മെറിനെ കുത്തിപ്പരുക്കേൽപ്പിച്ച ശേഷം ശരീരത്തിലൂടെ കാറും കയറ്റി ക്രൂരമായാണ് ഭർത്താവ് നെവിൻ കൊന്നത്. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...