പശ്ചിമ കൊച്ചിയിൽ കോവിഡ് വ്യാപനം രൂക്ഷം; സ്ഥിതി ഗുരുതരം

kochi-covid
SHARE

എറണാകുളത്ത് പശ്ചിമ കൊച്ചിയിലും കോവിഡ് വ്യാപനം ഗുരുതരാവസ്ഥയില്‍. കൊച്ചി കോര്‍പറേഷനിലെ 24 ഡിവിഷനുകള്‍ ഇപ്പോള്‍ കണ്ടെയ്ന്‍‌മെന്റ് സോണാണ്. ജില്ലയില്‍ ഇന്നലെ 132 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  

ആലുവയ്ക്കും ചെല്ലാനത്തിനും പിന്നാലെ പശ്ചിമ കൊച്ചിയിലും ഗുരുതരമായ കോവിഡ് വ്യാപന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഫോര്‍ട്ട് കൊച്ചി, പള്ളുരുത്തി പ്രദേശങ്ങളിലായി ഇരുപതോളം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഈ മേഖല ഉള്‍പ്പെടുന്ന കൊച്ചി നനഗരസഭയിലെ 24 ഡിവിഷനുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളാണ്. കളമശേരി നഗസരസഭാ പരിധിയിലെ പതിനാലു വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളാണ്. 

109 പേര്‍ക്കാണ് ജില്ലയില്‍ ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരിക്കുന്നത്. പറവൂര്‍ കോട്ടുവള്ളിയില്‍ നാല് അന്യസംസ്ഥാന തൊഴിലാളികള്‍ക്കും പുതിയതായി രോഗം സ്ഥിരീകരിച്ചുയ കോവിഡ് ക്ലസ്റ്ററുകളായ ആലുവയിലും ചെല്ലാനത്തിനും ഇപ്പോഴും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആകെ 863 രോഗികളാണ് ജില്ലയിലെ വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. 1155 സാംപിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. 

MORE IN KERALA
SHOW MORE
Loading...
Loading...