ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരെ ഭക്ഷ്യവകുപ്പ് ഓഡിറ്റ് വിഭാഗത്തിൽ നിന്ന് മാറ്റി

supplyco-transfer
SHARE

ക്രമക്കേടിന് ശിക്ഷിക്കപ്പെട്ട ഉദ്യോഗസ്ഥരെ ഭക്ഷ്യവകുപ്പ് ഓഡിറ്റ് വിഭാഗത്തിൽ നിന്ന് മാറ്റി.  മനോരമ ന്യൂ സ് വാർത്തയെ തുടർന്നാണ് നടപടി. ഹെഡ് ക്ലർക്കുമാരായ ഗിരീഷ് ചന്ദ്രൻ നായരെ കൊല്ലം ജില്ലാ സപ്ലൈ ഓഫീസിലേക്കും സി കെ ബാബുരാജിനെ ആലപ്പുഴ സപ്ലൈ ഓഫീസിലേക്കുമാണ് മാറ്റിയത്. ഇവരെ റേഷൻ ഇൻസ്പെക്ടമാരായി  നിയമിക്കരുതെന്നും സിവിൽ സപ്ലൈസ് കമ്മീഷണർ നിർദേശിച്ചിട്ടുണ്ട്.

ഗിരീഷ് ചന്ദ്രൻ നായർ നെടുമങ്ങാട് സപ്ലൈകോയിൽ നിന്ന് അരിയടക്കമുള്ള സാധനങ്ങൾ കരിഞ്ചന്തയിൽ വിറ്റതിന് എട്ടു മാസവും ബാബു രാജ്  തെയ്യാറ്റിൻ കരയിൽ നാല് ലോഡോളം അരി കാണാതായതിന് ആറുമാസവും സസ്പെൻഷനിലായവരാണ്. സർവീസിൽ തിരികെയെടുത്ത ഇവരെ ഓഡിറ്റ് വിഭാഗത്തിൽ നിയമിക്കുകയായിരുന്നു

MORE IN KERALA
SHOW MORE
Loading...
Loading...