ഉത്തരം മുട്ടുമ്പോൾ വർഗീയത; കോടിയേരി സിപിഎമ്മിലെ ശശികല; ഷാഫിയുടെ മറുപടി

shafi-kodiyeri
SHARE

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ച ആക്ഷേപത്തിന് അതേ ഭാഷയിൽ മറുപടിയുമായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാഫി പറമ്പിൽ. സിപിഎമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണനെന്ന് ഷാഫി പരിഹസിച്ചു. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നവരെ പറ്റി കേട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്. ഉത്തരം മുട്ടുമ്പോൾ വർഗ്ഗീയത പറയുന്നവരുടെ പട്ടികയിൽ സംഘികളെ തോൽപ്പിക്കുവാനുള്ള മത്സരത്തിലാണ് സി പി എം പാർട്ടി സെക്രട്ടറിയെന്ന് ഷാഫിയുടെ വിമർശിക്കുന്നു.

രമേശ് ചെന്നിത്തല കോണ്‍ഗ്രസിലെ സര്‍സംഘചാലകെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപണം. ആര്‍എസ്എസുകാരേക്കാള്‍ അവരുടെ കുപ്പായമണിയുന്നത് ചെന്നിത്തലയാണെന്നും ചെന്നിത്തലയുടെ പിതാവ് ആര്‍എസ്എസ് അനുഭാവിയെന്നും കോടിയേരി ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ ആരോപിച്ചിരുന്നു. എ‍ന്നാല്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്ആര്‍പി ആര്‍എസ്എസുകാരനായിരുന്നുവെന്ന് വീക്ഷണം തിരിച്ചടിച്ചു. കായംകുളം പുളിക്കണക്ക് ആർഎസ്എസ് ശാഖയിലെ ശിക്ഷകായിരുന്നു എസ്ആര്‍പിയെന്ന ജന്മഭൂമിലേഖനത്തെ ഉദ്ധരിച്ചാണ് വീക്ഷണം ലേഖനം പ്രസിദ്ധീകരിച്ചത്.

ഷാഫിയുടെ കുറിപ്പ്: 

സിപിഎമ്മിലെ ശശികല ടീച്ചറാണ് കോടിയേരി ബാലകൃഷ്ണൻ. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നവരെ പറ്റി കേട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്.ഉത്തരം മുട്ടുമ്പോൾ വർഗ്ഗീയത പറയുന്നവരുടെ പട്ടികയിൽ സംഘികളെ തോൽപ്പിക്കുവാനുള്ള മത്സരത്തിലാണ് സി പി എം പാർട്ടി സെക്രട്ടറി.

സ്വപ്നയുടെ പുറകെ മുഖ്യമന്ത്രിയുടെ സ്വന്തക്കാരും വിശ്വസ്തരും, മന്ത്രിമാരും മറ്റു ഉന്നതരുമൊക്കെ 'അ'പഥ സഞ്ചലനം നടത്തിയതിന്റെ ജാള്യത മറക്കാൻ രമേശ് ചെന്നിത്തലയുടെ മേൽ കോടിയേരി കുതിര കയറേണ്ട. 15 വയസ്സ് വരെ RSS ശാഖയിൽ പോയതിന്റെ ചരിത്രം പേറുന്ന SRP യുടെ അടുത്തിരുന്ന്, 77 ലെ തെരഞ്ഞെടുപ്പിൽ ജനസംഘത്തിന്റെ പിന്തുണയോടെ ജയിച്ച പിണറായിയുടെ വാക്കും കേട്ടിട്ട് രമേശ് ചെന്നിത്തലയെ അകാരണമായി ആക്ഷേപിക്കുന്ന കോടിയേരി ഒരു കാര്യം വ്യക്തമാക്കി തരുന്നുണ്ട് - പ്രതിപക്ഷ നേതാവിന്റെ അമ്പുകൾ കുറിക്ക് തന്നെ കൊള്ളുന്നുണ്ട്. അത് സ്‌പ്രിംഗ്ളറായാലും Bev Q ആയാലും PWC ആയാലും പമ്പ മണൽ വാരലായാലും സ്വർണ്ണക്കള്ളക്കടത്ത് ആയാലും ശരി.

MORE IN KERALA
SHOW MORE
Loading...
Loading...