പൊളിക്കാനിട്ട ബസുകൾ ഇനി സഞ്ചരിക്കുന്ന കടകളാകും; പദ്ധതിക്ക് വൻ സ്വീകാര്യത

ksrtc-29
SHARE

കാലാവധി കഴിഞ്ഞ ബസുകൾ വിൽപന കേന്ദ്രങ്ങളാക്കി മാറ്റി നൽകാനുള്ള  കെഎസ്ആർടിസി പദ്ധതിക്ക് ആവശ്യക്കാരേറുന്നു. മിൽമ മാത്രം നൂറിലേറെ ബസുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. 150 ബസുകളാണ് ആദ്യഘട്ടത്തിൽ രൂപമാറ്റം വരുത്തുന്നത്

ആയിരം ബസുകൾ കട്ടപ്പുറത്തുണ്ട്. ഇതിൽ പൊളിച്ചു വിൽക്കാൻ മാറ്റിയിട്ടിരിക്കുന്ന 150 എണ്ണമാണ് ആദ്യഘട്ടത്തിൽ കടകളാക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ അറിഞ്ഞതോടെ  കടകൾക്ക് ആവശ്യക്കാരേറി. മിൽമ കെഎസ്ആർടിസി യുടെ 93 ഡിപ്പോകളിലും  വിപണനകേന്ദ്രങ്ങൾ തുറക്കാമെന്ന് അറിയിച്ചിട്ടുണ്ട്. 

ഇതിന് പുറമെ എല്ലാ ജില്ലാകളിലും ഓരോ സഞ്ചരിക്കുന്ന യൂണിറ്റും ആരംഭിക്കും. മൽസ്യഫെഡ് തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ വിൽപന കേന്ദ്രം തുറക്കും ബസ് സ്റ്റാന്റുകളിൽ ഷീ കഫേയാണ് കുടുംബശ്രീയുടെ ആശയം. ഇതിന് പുറമെ ഹോർട്ടി കോർപ്. മീറ്റ് പ്രൊഡക്ഷൻ ഓഫ് ഇന്ത്യ എന്നിവരുമായും കെഎസ്ആർടിസി ചർച്ച നടത്തുന്നുണ്ട്. ബസൊന്നിന് ആയിരം മുതൽ 1500 രൂപവരെ ഓരോ ദിവസവും വാടക ഈടാക്കാനാണ് ആലോചിക്കുന്നത്. ബസ് സ്റ്റാന്റിലെ തിരക്കിന് അനുസരിച്ചായിരിക്കും വാടക നിശ്ചയിക്കുക. മൊബൈൽ യൂണിറ്റുകളിലേക്ക് വേണ്ട ഡ്രൈവറെ കെഎസ്ആർടിസി നൽകും. ഓരോരുത്തരും നൽകുന്ന രൂപകൽപനയ്ക്ക് അനുസരിച്ച് ബസുകൾ തയാറാക്കി നൽകും. സാമൂഹിക അകലം നിർബന്ധമായ സാഹചര്യത്തിൽ  ഇത്തരം വിപണന കേന്ദ്രങ്ങൾക്ക് പ്രസക്തി  കൂടുമെന്നാണ് കെഎസ്ആർടിസി യുടെ വിലയിരുത്തൽ.

MORE IN KERALA
SHOW MORE
Loading...
Loading...