ആഭരണം കാണാൻ വിർച്വൽ സംവിധാനം: ഡിജിറ്റൽ വ്യാപാരം ശക്തമാക്കി ജുവല്ലറികൾ

gold
SHARE

ആഭരണശാലകളിലേക്ക്  ഉപഭോക്താക്കള്‍ എത്തുന്നത് കുറഞ്ഞതോടെ ഓണ്‍ലൈ‍ന്‍ വില്‍പന വിപുലീകരിക്കാനൊരുങ്ങി സ്വര്‍ണാഭരണ വ്യാപാര മേഖല. നിലവില്‍ 2 ശതമാനം മാത്രമുളള ഓണ്‍ലൈന്‍ വില്‍പന 10 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്

കോവിഡിനെ തുടര്‍ന്ന് അത്യാവശ്യക്കാർ മാത്രമാണ് ഇപ്പോള്‍ ആഭരണശാലകളിലേക്കെത്തുന്നത്. നിബന്ധനകൾ ശക്തമാക്കുകയും  ഉപഭോക്താക്കൾ വിട്ടുനിൽകുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഡിജിറ്റൽ വ്യാപാരം വ്യാപകമാക്കുന്നതിന് ജുവല്ലറികൾ ഒരുങ്ങുന്നത്.2 % ൽ താഴെ മാത്രമാണ് ഇപ്പോഴത്തെ ഓൺലൈൻ സ്വർണ വ്യാപാരം. ഇത് പത്ത് ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.18 നും 45 നുമിടയിൽ പ്രായമുള്ളവരാണ് ജ്വല്ലറികളിലെത്തുന്നവരില്‍ 80 ശതമാനവും. ഇവരിലൂടെ ഓണ്‍ലൈന്‍ വ്യാപാരം സാധ്യമാകുമെന്നാണ് പ്രതീക്ഷ.

വേൾഡ് ഗോൾഡ് കൗൺസിൽ(WGC) കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷം ൽ 17% നഗരവാസികൾ ഓൺലൈനായി സ്വർണാഭരണങ്ങൾ വാങ്ങിയിട്ടുണ്ട്.. ഗ്രാമീണ മേഖലയിൽ നിന്ന് 3% മാത്രമാണ് ഇപ്പോൾ ഓൺലൈനായി സ്വർണം വാങ്ങുന്നത്. 50000 രൂപ വരെയുള്ള ആഭരണ വിൽപനയാണ് ഓൺലൈൻ വഴി കൂടുതലായും ലക്ഷ്യമിടുന്നത്.ആഭരണം കാണുന്നതിനുളള വെർച്ച്വൽ സംവിധാനങ്ങൾ സ്വർണ വ്യാപാരികൾ ഒരുക്കി തുടങ്ങിയിട്ടുണ്ട്.

ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന ആഭരണം ലൈവ് ആയി കാണുന്നതിന് ഇതിലൂടെ സാധിക്കും. അതേ സമയം ആഭരണം വിതരണം ചെയ്യുന്നതിനുളള പോസ്റ്റല്‍ വകുപ്പിന്‍റെ കൊറിയര്‍ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. 

MORE IN KERALA
SHOW MORE
Loading...
Loading...