കാലംതെറ്റി നീലക്കുറിഞ്ഞി വസന്തം; പശ്ചിമഘട്ട മലനിരകളിൽ പൂക്കാലം

neelakurinji-01
SHARE

മഹാപ്രളയകാലത്ത് നിറംമങ്ങിയ നീലക്കുറിഞ്ഞി വസന്തം കാലംതെറ്റി ഇടുക്കിയിലെ പശ്ചിമഘട്ട മലനിരകളിൽ നിറഞ്ഞുപൂവിട്ടു.  പുഷ്പക്കണ്ടം - അണക്കരമേട് മലനിരകളിലാണ്  കുറിഞ്ഞികൾ നീല വസന്തം തീർത്തത്. കോവിഡ് കാലത്താണ് കുറിഞ്ഞി വിരുന്നെത്തിയതെങ്കിലും മേഖലയുടെ ടൂറിസം വികസനത്തിന് ഇത് സഹായകമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

സംസ്ഥാനത്തെ ടൂറിസം മേഖല ഉറ്റു നോക്കിയിരുന്ന 2018ലെ കുറിഞ്ഞി പൂക്കാലം പ്രളയത്തെ തുടര്‍ന്ന് സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കാതെ അസ്തമിയ്ക്കുകയായിരുന്നു. എന്നാലിപ്പോള്‍ പുഷ്പകണ്ടത്തും അതിര്‍ത്തി മേഖലകളിലും അണക്കരമേട്ടിലുമെല്ലാം നീലക്കുറിഞ്ഞിയാണ്.

ഇങ്ങനെ കാലം തെറ്റി കുറിഞ്ഞികൾ പൂത്തത് ദു:സൂചനയായാണ് ആദിവാസികൾ ഉൾപ്പെടെ വിശ്വസിക്കുന്നത്.

കോവിഡ്  കാലത്ത്   ടൂറിസം മേഖല തകര്‍ന്നിരിക്കുകയാണെങ്കിലും പ്രതീക്ഷയ്ക്കാതെ എത്തി, വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന കുറിഞ്ഞികള്‍  പ്രദേശത്തെ  വിനോദസഞ്ചാര മേഖലയുടെ പ്രതീക്ഷയാവുകയാണ്. നാട്ടുകാര്‍  കുറിഞ്ഞി പൂക്കളുടെ ഈ കാഴ്ചകള്‍ ആസ്വദിയ്ക്കുവാന്‍  എത്തുന്നുണ്ട്. ആദ്യമായാണ് ഇവിടെയെല്ലാം കുറിഞ്ഞിപൂവിട്ടത്.

MORE IN KERALA
SHOW MORE
Loading...
Loading...