കൃഷിയിടത്തിൽ തമ്പടിച്ച് കാട്ടാന; തുരുത്തി വനപാലകർ; ഭീതിയിൽ നാട്ടുകാർ

Untitled-1
SHARE

വയനാട് നടവയൽ പരിയാരത്തെ കൃഷിയിടത്തിൽ തമ്പടിച്ചിരുന്ന മൂന്ന് കാട്ടാനകളെ വനത്തിലേക്ക് തുരത്തി. വീണ്ടും കാടിറങ്ങി വരുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. പരാതികള്‍ പരിഹരിക്കാന്‍ നടപടിയെടുക്കുന്നില്ലെന്ന് വനം വകുപ്പിനെതിരെയും ആക്ഷേപം ശക്തമാണ്. 

മൂന്ന് ആനകളാണ് പരിയാരത്തെ കൃഷിയിടത്തിൽ തമ്പടിച്ചത്. വനപാലകരും നാട്ടുകാരും ചേർന്നാണ് പാതിരി സൗത്ത് സെക്‌ഷൻ വനത്തിലേക്ക് തുരത്തിയത്. വീണ്ടും വരുമോയെന്ന ഭീതിയിലാണ് നാട്ടുകാർ. പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്നും ഇറങ്ങുന്ന കാട്ടാനകൾ പുഞ്ചവയലിലും കഴിഞ്ഞ ആഴ്ച കൃഷി നാശം ഉണ്ടാക്കിയിരുന്നു. മണൽവയൽ, അമ്മാനി ജനവാസ കേന്ദ്രങ്ങൾ വഴിയാണ് പുഞ്ചവയലിൽ എത്തുന്നത്.

സന്ധ്യമയങ്ങും മുൻപ് ഇറങ്ങുന്ന കാട്ടാനകൾ നേരം പുലർന്നാലും  എസ്റ്റേറ്റുകളിൽ തമ്പടിക്കുകയാണ്. തുടർച്ചായി പരാതികൾ ഉണ്ടായിട്ടും പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...