ക്ലാസിൽ ആന, പിന്നാലെ പാമ്പും നക്ഷത്രങ്ങളും; ലോകശ്രദ്ധ നേടി മൂർക്കനാട് സ്കൂൾ

school
SHARE

മലപ്പുറം ജില്ലയിലെ ഉൾനാടൻ ഗ്രാമമായ മൂർക്കനാടിലെ എ.ഇ.എം.യു.പി  സ്കൂൾ ഇന്ന് ലോകത്താകെ ചർച്ചയായിരിക്കുകയാണ്. ഓൺലൈൻ പഠനത്തിനായി സ്വീകരിച്ച വ്യത്യസ്ഥ ശൈലിയാണ് ഇവരുടെ പ്രശസ്തിയെ കടൽകടത്തിയത്. സാങ്കേതികതയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിയുള്ള ക്ലാസുകളാണ് ഇവിടെ നടക്കുന്നത്.

സിന്ദു ടീച്ചറുടെ ക്ലാസിനിടയിലേക്ക് ഒരാനകയറിവരുമെന്ന് കുട്ടികൾ പ്രതീക്ഷിച്ചുകാണില്ല. ആദ്യം ഒരു ഞെട്ടലുണ്ടാക്കിയിട്ടുണ്ടാവാമെങ്കിലും പുറകെ വന്ന നക്ഷത്രങ്ങളും, പശുവും, സൗരയൂഥവും, ഉപഗ്രഹവുമൊക്കെ കണ്ടതോടെ മൊബൈൽ ഫോണിലൂടെയുള്ള പഠനം അവർക്ക് കൗതുകമായി.

ഓഗ്മെൻ്റ് റിയാലിറ്റി സാങ്കേതിക വിദ്യ പരീക്ഷണാർഥം ഉപയോഗിച്ചുനോക്കി വിജയം കണ്ടതാണ് മൂർക്കനാട്ടെ ഈ കൊച്ചു സ്കൂളിനെ ലോകശ്രദ്ധയിലെത്തിച്ചത്. ശ്യാം മാഷിൻ്റെ ആശയവും മറ്റ് അധ്യാപകരുടെ ചേർത്തുനിൽപ്പുമാണ് ഇതിനു പിന്നിൽ. തീരെ മുതൽമുടക്കില്ലാതെയാണ് ഈ കാര്യങ്ങളെല്ലാം സ്കൂൾ നടപ്പാക്കിയത്. ക്ലാസുകൾ വേറെ ലെവലായതിൻ്റെ സന്തോഷം എല്ലാ അധ്യാപകരിലും കാണാം. സാങ്കേതികതയുടെ പുതിയ സാധ്യതകൾ കൂടുതൽ വിദ്യാലയങ്ങൾ പരീക്ഷിച്ചുനോക്കണമെന്നതാണ് ഇവരുടെ ആഗ്രഹം.

MORE IN KERALA
SHOW MORE
Loading...
Loading...